ന്യൂദല്‍ഹി: ആറ് മാസത്തിനിടെ ഛത്തീസ്ഗഢിലെ ബസ്തറില്‍ സുരക്ഷാ സേന നടത്തിയ ഓപ്പറേഷനില്‍ കൊല്ലപ്പെട്ടത് 51 യുവതികളടക്കം 144 കമ്യൂണിസ്റ്റ് ഭീകരര്‍. ഛത്തീസ്ഗഡ് ആഭ്യന്തര മന്ത്രി വിജയ് ശര്‍മ്മ അറിയിച്ചതാണിത്.
ബസ്തര്‍ മേഖലയിലെ ഏറ്റുമുട്ടലുകള്‍ കൃത്യമായ ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടക്കുന്നത്. ഭീകരരുമായി നിരുപാധിക ചര്‍ച്ചക്ക് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണ്.
ദല്‍ഹി പോലുള്ള നഗരങ്ങളില്‍ താമസിക്കുന്ന ‘അര്‍ബന്‍ നക്സലുകള്‍’ പാവപ്പെട്ട വനവാസികളെ സമര്‍ത്ഥമായി ഉപയോഗപ്പെടുത്തുകയാണ്. പ്രദേശത്ത് നടക്കുന്ന ഐഇഡി സ്ഫോടനങ്ങള്‍ക്ക് ഫണ്ട് അടക്കം എത്തിക്കുന്നത് അര്‍ബന്‍ നക്സലുകളാണ്, അദ്ദേഹം പറഞ്ഞു.
കീഴടങ്ങാന്‍ മുന്നോട്ട് വരുന്നവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും തന്നെയോ ഓഫീസര്‍മാരെയോ സമീപിക്കാം. അവര്‍ക്ക് നേരിട്ട് വരാന്‍ കഴിയുന്നില്ലെങ്കില്‍, വിളിക്കുകയോ സന്ദേശമയക്കുകയോ വാട്ട്സ്ആപ്പ് ചെയ്യുകയോ ചെയ്യാം, അവരുടെ സുരക്ഷ ഞങ്ങള്‍ ഉറപ്പാക്കുമെന്നും വിജയ് ശര്‍മ്മ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: