തിരുവനന്തപുരം: പണ്ഡിറ്റ് രമേശ് നാരായണന് നയിക്കുന്ന ജുഗല്‍ബന്ദി 21ന് തിരുവനന്തപുരത്ത് നടക്കും. വ്യാസപൗര്‍ണമി ദിനാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന ഹിന്ദുസ്ഥാനി സംഗീത പരിപാടി രാവിലെ 9 മുതല്‍ രാത്രി 9 വരെ തൈക്കാട് ഭാരത് ഭവനിലാണ് നടക്കുന്നത്.
സരോദ് വായനില്‍ അതുല്യനായിരുന്ന ശാസ്ത്രീയ സംഗീതജ്ഞന് രാജീവ് താരാനാഥിന് ആദരവ് അര്‍പ്പിച്ചുകൊണ്ടാണ് പരിപാടി. സിപിഎം നേതാവ് എം എ ബേബിയാണ് അനുസ്മരണ പ്രഭാഷണം നടത്തുന്നത്. സ്വരലയയുടെ സഹായത്തോടെയാണ് പരിപാടി.
പണ്ഡിറ്റ് രമേഷ് നാരായണനും ശിഷ്യരും സംഗീതോത്സവത്തിന് നേതൃത്വം നല്‍കും. സ്വരലയ, ഭാരത് ഭവന് എന്നിവയുമായി സഹകരിച്ച് പണ്ഡിറ്റ് മോത്തിറാം നാരായണ്‍ ഗുരുകുലമാണ് നേതൃത്വം നല്‍കുന്നത്. രാവിലെ 10ന് ഗുരുകുല വിദ്യാര്‍ഥികളും സദസ്യരും ചേര്‍ന്ന് ഭദ്രദീപ കൊളുത്തിയാണ് സംഗീതോത്സവത്തിന് തുടക്കമിടുന്നത്.
പ്രശസ്ത സരോജ് വാദകന്‍ രാജീവ് താരാനാഥിന് പ്രണാമം അര്‍പ്പിക്കുന്ന പ്രത്യേക സമ്മേളനത്തിന്റെ ഉദ്ഘാടനം ഉച്ചയ്ക്ക് 2.30 ന് മുന്‍ മന്ത്രി എം എബേബി നിര്‍വഹിക്കും. സ്വരലയ ചെയര്മാന് ഡോ ജി രാജ്മോഹന്‍, കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ആര്‍ എസ് ബാബു എന്നിവര്‍ പങ്കെടുക്കും. രാജീവ് താരാനാഥിന് പ്രണാമമായി സംഗീതസമര്‍പ്പണം ഉണ്ടാകും.
രാത്രി 8.30ന് ഇംതാഖാനി ഖരാനെയില് പണ്ഡിറ്റ് രമേഷ് നാരായണനും പണ്ഡിറ്റ് രാജീവ് ജനാര്‍ദ്ദനും ചേര്‍ന്നൊരുക്കുന്ന ജുഗല്‍ബന്ദിയോടെ സംഗീതോത്സവത്തിന് സമാപനമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: