തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ വീണ്ടും കടമെടുക്കുന്നു. പൊതുവിപണിയില്‍ നിന്ന് 1000 കോടി രൂപ വായ്പയെടുക്കാനാണ് ഒരുങ്ങുന്നത്. കടപത്രം വഴി 1000 കോടി സമാഹരിക്കാനാണ് തീരുമാനം. നേരത്തെ ചട്ടം 300 പ്രകാരം മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചിരുന്നു.
സര്‍ക്കാരിന്റെ മുന്‍ഗണനകള്‍ നിശ്ചയിക്കണമെന്ന സിപിഐഎം നിര്‍ദ്ദേശത്തിന് പിന്നാലെ തിരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ട വിഷയങ്ങളില്‍ വിശദീകരണം നല്‍കിക്കൊണ്ടുള്ള പ്രമേയം മുഖ്യമന്ത്രി സഭയില്‍ അവതരിപ്പിച്ചത്. കുടിശ്ശികയായ ആനുകൂല്യങ്ങള്‍ സംബന്ധിച്ച് പ്രമേയം വിശദീകരണം നല്‍കിയിട്ടുണ്ട്.
സാമൂഹ്യ ക്ഷേമ പെന്‍ഷനുകള്‍ സംബന്ധിച്ച് വിശദമായ വിശദീകരണമാണ് സര്‍ക്കാര്‍ നടത്തിയത്. പെന്ഷന് നല്കുന്നതില് കേന്ദ്ര സര്‍ക്കാര്‍ വിഹിതം നാമമാത്രമാണെന്ന് ചൂണ്ടിക്കാണിച്ച പ്രമേയം പെന്ഷന് വിഹിതത്തിലെ സിംഹഭാഗവും സംസ്ഥാന സര്‍ക്കാരാണ് വഹിക്കുന്നതെന്നും ആരോപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: