കൊഴിഞ്ഞാമ്പാറ: ഭാര്യയെയും മക്കളെയും മറയാക്കി കാറിലിരുത്തി കുഴൽപ്പണം കടത്ത്.
വാഹനം പോലീസ് പിന്തുടർന്ന് പിടികൂടി.
മലപ്പുറം, താനൂർ ,പനക്കാട്ടൂർ, പൊട്ടിന്റെകത്ത് വീട്ടിൽ എസ്.മുഹമ്മദ് ഹാഷിം (31) നെയാണ് രേഖകളില്ലാത്ത 20 ലക്ഷത്തി നാൽപ്പതിനായിരം രൂപയുമായി കൊഴിഞ്ഞാമ്പാറ പോലീസ് പിടികൂടിയത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ബുധനാഴ്ച രാത്രി 11 മണിക്ക് മേനോൻപാറയിൽ നടത്തിയ വാഹന പരിശോധനയിൽ കൈ കാണിച്ചിട്ടും നിർത്താതെ വന്ന വാഹനത്തെ കുറ്റിപ്പള്ളം സി പി ചള്ള യില്‍ വച്ച് പിടികൂടി പരിശോധന നടത്തിയപ്പോൾ കാറിൻറെ രഹസ്യ അറയിൽ സൂക്ഷിച്ച 20,40,000 രൂപ കണ്ടെത്തിയത്.
സംശയം തോന്നാതിരിക്കാൻ ഭാര്യയും മൂന്ന് ചെറിയ കുട്ടികളെയും കുട്ടിയായിരുന്നു യാത്ര.
ചിറ്റൂർ ഡി.വൈ.എസ്.പി കൃഷ്ണദാസ്, കൊഴിഞ്ഞാമ്പാ സി.ഐ എം. ആർ. അരുൺകുമാർ , ചിറ്റൂർ സി ഐ ജെ മാത്യു, കൊഴിഞ്ഞാമ്പാറ എസ് ഐ ബി പ്രമോദ് , അഡീഷണൽ എസ്ഐമാരായ കെ പി ജോർജ്, വി കെ സന്തോഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ എസ് സന്തോഷ്, വി വിനോദ്, ബി സഞ്ജു, എ.എസ്.ഐ. ഡ്രൈവർ എം.കെ. രതീഷ് , ഹോം ഗാർഡ് സി വി ജയപ്രകാശ്, ചിറ്റൂർ സീനിയർ സിവിൽ പോലീസ് ഓഫീസർ രമേഷ് എസ് സമീർ, സ്റ്റേഷൻ ഡ്രൈവർ സി.പി.ഒ ആർ ഷാജി എന്നിവരാണ് കാർ പിന്തുടർന്ന് പിടികൂടിയത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇയാൾ ഇതിനുമുമ്പ് സമാന രീതിയിൽ കുഴൽപ്പണം കടത്തിയതിന് പരപ്പനങ്ങാടി, പെരിന്തൽമണ്ണ, കസബ എന്നീ സ്റ്റേഷനുകളിൽ കേസുള്ളതായി കൊഴിഞ്ഞാമ്പാറ സി ഐ എം. ആർ. അരുൺകുമാർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: