സെലക്ഷന് ഓണ്‍ലൈന്‍ ടെസ്റ്റ്, ലാംഗുവേജ് പ്രൊഫിഷ്യന്‍സി ടെസ്റ്റ് അടിസ്ഥാനത്തില്‍
ഓണ്‍ ദി ജോബ് പരിശീലനം 12 മാസത്തേക്ക്; സ്റ്റൈപ്പന്റ് 12000/15000 രൂപ
കേന്ദ്ര പൊതുമേഖലയില്‍പ്പെടുന്ന ചെന്നൈ ആസ്ഥാനമായ ഇന്ത്യന്‍ ബാങ്ക് വിവിധ സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലുള്ള ബ്രാഞ്ചുകളിലേക്ക് അപ്രന്റീസുകളെ തെരഞ്ഞെടുക്കുന്നു. ആകെ 1500 ഒഴിവുകളുണ്ട്. (കേരളത്തില്‍ 44 പേര്‍ക്കാണ് അവസരം). ഏതെങ്കിലും ഒരു സംസ്ഥാനത്തിലേക്കാണ് അപേക്ഷിക്കാവുന്നത്. പ്രാദേശിക ഭാഷയില്‍ വായിക്കാനും എഴുതാനും സംസാരിക്കാനും കഴിയണം. അപ്രന്റീസ് ആക്ടിന് വിധേയമായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 12 മാസത്തെ ‘ഓണ്‍ ദി ജോബ്’ പരിശീലനം ലഭിക്കും. ഗ്രാമീണ ബ്രാഞ്ചുകളില്‍ 12000 രൂപയും നഗരങ്ങളിലെ ബ്രാഞ്ചുകളില്‍ 15000 രൂപയുമാണ് പ്രതിമാസ സ്റ്റൈപ്പന്റ്. മറ്റ് അലവന്സുകളൊന്നുമില്ല. ഭാരത പൗരന്മാര്ക്ക് അപേക്ഷിക്കാം.
യോഗ്യത: ഏതെങ്കിലും ഡിസിപ്ലിനില്‍ ബിരുദം. പ്രായപരിധി 1.7.2024 ല്‍ 20-28 വയസ്. എസ്സി/എസ്ടി/ഒബിസി/പിഡബ്ല്യുബിഡി വിഭാഗങ്ങള്‍ക്ക് നിയമാനുസൃത വയസ്സിളവുണ്ട്. അപേക്ഷകര്‍ www.nats.education.gov.in എന്ന അപ്രന്റീസ്ഷിപ്പ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം.
അപേക്ഷാ ഫീസ് 500 രൂപ. എസ്സി/എസ്ടി/പിഡബ്ല്യുബിഡി വിഭാഗങ്ങള്‍ക്ക് ഫീസില്ല. വിശദവിവരങ്ങളടങ്ങിയ അപ്രന്റീസ് വിജ്ഞാപനം www.indianbank.in/careers- ല്‍ ലഭിക്കും. 2024-25 വര്‍ഷത്തേക്കുള്ള അപ്രന്റീസ് പരിശീലനത്തിന് നിര്‍ദ്ദേശാനുസരണം ഓണ്‍ലൈനായി ജൂലൈ 31 വരെ അപേക്ഷിക്കാം. ഡബിറ്റ്/ക്രഡിറ്റ് കാര്‍ഡ്/ഇന്റര്‍നെറ്റ് ബാങ്കിങ് മുഖാന്തിരം ഫീസ് അടയ്ക്കാം.
സെലക്ഷന്: ഒബ്ജക്റ്റീവ് മാതൃകയിലുള്ള ഓണ്‍ലൈന്‍ ടെസ്റ്റ്, ലോക്കല്‍ ലാംഗുവേജ് പ്രൊഫിഷ്യന്‍സി ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഓണ്‍ലൈന്‍ ടെസ്റ്റില്‍ റീസണിങ് ആപ്ടിട്യൂഡ് ആന്റ് കമ്പ്യൂട്ടര്‍ നോളഡ്ജ്, ജനറല്‍ ഇംഗ്ലീഷ്, ക്വാണ്ടിറ്റേറ്റീവ് ആപ്ടിട്യൂഡ്, ജനറല്‍ ഫിനാന്‍ഷ്യല്‍ അവയര്‍നസ് എന്നിവയില്‍ 100 ചോദ്യങ്ങള്‍ 100 മാര്‍ക്കിന്. പരമാവധി 60 മിനിട്ട് സമയം അനുവദിക്കും.
കേരളത്തില്‍ കൊച്ചി, തിരുവനന്തപുരം കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍ എന്നിവയും ലക്ഷദ്വീപില്‍ കവരത്തിയും പരീക്ഷാകേന്ദ്രങ്ങളാണ്. കൂടുതല്‍ വിവരങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: