ദുബായ്: ഒമാന്‍ മസ്ജിദിന് സമീപമുണ്ടായ വെടിവെപ്പില്‍ ഒമ്പത് പേര് കൊല്ലപ്പെട്ടു. ഇവരില്‍ ഒരാള്‍ ഭാരതീയനാണ്. നിരവധി പേര്‍ക്ക് പരിക്ക്. പരിക്കേറ്റതിലും ഭാരതീയരുണ്ടെന്നാണ് വിവരം.
തിങ്കളാഴ്ച രാത്രി പത്തരയോടെ മസ്ക്കറ്റ് വാദി അല്‍ കബീര്‍ മേഖലയിലെ മുസ്ലിം പള്ളിക്ക് സമീപമാണ് വെടിവെപ്പുണ്ടായത്. മസ്ജിദില്‍ പ്രാര്‍ത്ഥന നടക്കുന്നതിനിടെ അക്രമികളെത്തി വെടിയുതിര്‍ക്കുകയായിരുന്നു. അപകടസമയത്ത് എഴുനൂറിലധികം ആളുകളാണ് മസ്ജിദില്‍ ഉണ്ടായിരുന്നത്.
പരിക്കേറ്റവരില്‍ നാലുപേര്‍ റോയല്‍ ഒമാന്‍ പോലീസിലേയും സിവില്‍ ഡിഫന്‍സിലേയും ആംബുലന്‍സ് അതോറിറ്റിയിലേയും അംഗങ്ങളാണ്. മരിച്ചവരില്‍ രണ്ട്പേര് പാകിസ്ഥാനികളാണെന്നും റിപ്പോര്‍ട്ടുണ്ട്. ആക്രമണം നടത്തിയവരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചിട്ടില്ല.
സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തിയ റോയല്‍ ഒമാന്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്. കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ച റോയല്‍ ഒമാന്‍ പോലീസ്, പരിക്കേറ്റവര്‍ക്ക് എത്രയും പെട്ടെന്ന് ഭേദമാകട്ടെന്നും പറഞ്ഞു.
സ്ഥലത്തെ സുരക്ഷ കര്‍ശനമാക്കി സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണ്. സഹകരണത്തിന് ജനങ്ങളോട് നന്ദി അറിയിക്കുന്നതായും റോയല്‍ ഒമാന്‍ പോലീസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: