തിരുവല്ല: ബാലഗോകുലം ഇനിമുതല്‍ ഉത്തര കേരളം , ദക്ഷണ കേരളം എന്നിങ്ങനെ രണ്ടു ഭാഗങ്ങളായിട്ടാകും പ്രവര്‍ത്തിക്കുക. രണ്ടു ഭാഗങ്ങളുടേയും ഏകോപനത്തിന് സംസ്ഥാന സമിതിയും ഉണ്ടാകും
തൃശ്ശുര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകള്‍ ഉള്‍പ്പെടുന്നതാണ് ഉത്തര കേരളം. തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ദക്ഷിണകേരളവും.
ഉത്തരകേരളത്തിന്റെ അധ്യക്ഷനായി എന്‍ ഹരീന്ദ്രന്‍ മാസ്റ്ററേയും പൊതുകാര്യദര്‍ശിയായി എം സത്യനേയും തെരഞ്ഞെടുത്തു.വി. ശ്രീകുമാരന്‍, പി.എം. ശ്രീധരന് (ഉപാധ്യക്ഷന്മാര്),എം. സത്യന് (പൊതുകാര്യദര്‍ശി),. യൂ പ്രഭാകരന്, പി പ്രശോഭ്, എന്‍.എം. സദാനന്ദന് (കാര്യദര്‍ശിമാര്‍), എന്‍ വി പ്രജിത് (ഖജാന്‍ജി), ജയശ്രീ ഗോപീകൃഷ്ണന് (ഭഗിനി പ്രമുഖ),അശ്വതി രാഗേഷ്, കെ. മോഹന്‍ദാസ്, സി.കെ. ബാലകൃഷ്ണന്, പി പ്രവീണ്‍, കെ.സി. വിനയരാജന്‍, എ.എന്‍. അജയകുമാര്‍,കെ.വി. കൃഷ്ണന്‍കുട്ടി (നിര്‍വാഹകസമിതി അംഗങ്ങള്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: