ന്യൂഡല്‍ഹി: നൈനിറ്റാള്‍ ബാങ്കിന്റെ നോയിഡ ശാഖയിലെ സെര്‍വറുകള്‍ ഹാക്ക് ചെയ്ത് 16 കോടിയിലധികം രൂപ തട്ടിയെന്ന് പരാതി. 89 വ്യത്യസ്ത അക്കൗണ്ടുകളിലേക്ക് പണം മാറ്റിയാണ് തട്ടിപ്പ് നടത്തിയത്.
ബാങ്കിന്റെ ഐടി മാനേജര്‍ സുമിത് കുമാര്‍ ശ്രീവാസ്തവ സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി. ജൂണ്‍ 16 നും ജൂണ്‍ 20 നും ഇടയിലാണ് തട്ടിപ്പ് നടന്നത്.
സാധാരണ ഓഡിറ്റിംഗില്‍ ബാലന്‍സ് ഷീറ്റില്‍ പണം കുറവുണ്ടെന്ന് കണ്ടെത്തിയത് ജൂണ്‍ 17നാണ്. ദിവസങ്ങളോളം ബാലന്‍സ് ഷീറ്റുമായി പൊരുത്തപ്പെടാതെ വന്നപ്പോഴാണ് തട്ടിപ്പ് വ്യക്തമായത്.
കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചുവെന്ന് പൊലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: