ന്യൂദല്‍ഹി: റേസിങ് കാറുകള്‍ക്കായി പ്രത്യേകം രൂപപ്പെടുത്തിയ ഉയര്‍ന്ന ഒക്ടേന്‍ ഗ്യാസോലിനായ സ്റ്റോം എക്സിന്റെ ചെന്നൈയിലെ മദ്രാസ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടിലേക്കുള്ള കന്നി ഡെലിവറി ഡയറക്ടര്‍ (പൈപ്പ്ലൈന്‍സ്) എന്‍. സെന്തില്‍ കുമാര്‍, ഡയറക്ടര്‍ (ആര് ആന്‍ഡ് ഡി) അലോക് ശര്‍മ എന്നിവരുടെ സാന്നിധ്യത്തില്‍ ഡയറക്ടര്‍ (മാര്‍ക്കറ്റിങ്) വി. സതീഷ്കുമാര്‍ ഫ്ലാഗ് ഓഫ് ചെയ്തു.
ഇന്ത്യന്‍ ഓയില്‍ ചെയര്മാന് ശ്രീകാന്ത് മാധവ് വൈദ്യയുടെ ആശയവും പ്രചോദനവും ഉള്‍ക്കൊണ്ട് രൂപപ്പെടുത്തിയ പ്രീമിയം റേസിങ് ഇന്ധനം അടുത്തിടെ രാജ്യവ്യാപകമായും അന്താരാഷ്ട്ര സര്‍ക്യൂട്ടിലെയും ടോപ്പ് എന്‍ഡ് മോട്ടോര്‍ റേസിങ് ഇവന്റുകള്‍ക്കായി ലഭ്യമാക്കി തുടങ്ങി.
ഫരീദാബാദിലെ ഇന്ത്യന്‍ ഓയില്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് സെന്റര്‍ വികസിപ്പിച്ചെടുത്ത പ്രീമിയം റേസ് ഇന്ധനം പാരദീപ് റിഫൈനറിയിലെ അത്യാധുനിക സൗകര്യത്തില്‍ ഉത്പാദിപ്പിക്കുന്നു. ദുബായിലെ ബ്യൂറോ വെരിറ്റാസ് സാക്ഷ്യപ്പെടുത്തിയ ഈ ഇന്ധനം എഫ്ഐഎ (ഫെഡറേഷന് ഇന്റര്‍നാഷണല്‍ ഡി ഓട്ടോമൊബൈല്‍) 2024 സ്പെസിഫിക്കേഷനുകള്‍ പാലിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: