കൊച്ചി: കെഎസ്ആര്‍ടിസിയില്‍ മയക്കുമരുന്ന് ഉപയോഗിച്ച ശേഷം വാഹനം ഓടിക്കുന്നവരെ കണ്ടെത്താന്‍ 12 ലക്ഷം രൂപ വിലവരുന്ന യന്ത്രം വിദേശത്തുനിന്ന് കൊണ്ടുവരുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു. മദ്യപിച്ച് വാഹനമോടിക്കുന്നവരെ ബ്രേത് അനലൈസര്‍ ഉപയോഗിച്ച് കണ്ടെത്തും പോലെ മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിക്കുന്നവരെയും കണ്ടെത്തും.
കെഎസ്ആര്‍ടിസിയില്‍ മദ്യപിച്ച് ജോലിക്കെത്തരുതെന്നാണ് സര്‍ക്കാര്‍ തീരുമാനം. മദ്യപിച്ച് ജോലിക്കെത്തിയാല്‍ ഓഫിസറായാലും ഡ്രൈവറായാലും സസ്പെന്ഷന് ഉറപ്പാണ്.
പരിശോധന തുടങ്ങിയതോടെ അപകടം കുറഞ്ഞു. മുമ്പ് കെഎസ്ആര്‍ടിസി ബസിടിച്ച് എട്ടും ഒമ്പതും ആളുകള്‍ മരിച്ചിരുന്നു. കഴിഞ്ഞയാഴ്ച അത് പൂജ്യമായി. പരിശോധന കര്‍ശനമാക്കിയതോടെയാണ് മാറ്റം വന്നതെന്നും കെഎസ്ആര്‍ടിസി ബസുകളില്‍ ഗേപ്പൂട്ട് സ്ഥാരിക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: