മുംബൈ: മുകേഷ് അംബാനിക്ക് നരേന്ദ്രമോദി ഇന്ത്യയെ വിറ്റു എന്നതായിരുന്നു ഇത്രകാലവും പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ പ്രചാരണം. പക്ഷെ മുകേഷ് അംബാനിയുടെ മകന് അനന്ത് അംബാനിയുടെ രാധിക മെര്ച്ചെന്റുമായുള്ള വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ മമതയും ലാലുപ്രസാദ് യാദവും എത്തി.
ഇവര്‍ മാത്രമല്ല, മിക്ക ഇന്ത്യാ മുന്നണി നേതാക്കളും അനന്ത് അംബാനി-രാധിക മെര്‍ച്ചന്റ് വിവാഹത്തില്‍ പങ്കെടുത്തിരുന്നു. ഇതോടെ സമൂഹമാധ്യമങ്ങള്‍ പല രീതിയിലാണ് പ്രതിപക്ഷ നേതാക്കളെ വിമര്‍ശിച്ചത്.
ലാലു പ്രസാദ് യാദവ് മുകേഷ് അംബാനിയുടെ മകന്റെ വിവാഹവേദിയിലേക്ക് വരുന്ന വീഡിയോ
Lalu reached Ambani's wedding to take back India which was sold to him by PM Modi…pic.twitter.com/1UuGwEbuOf
— Mr Sinha (@MrSinha_) July 12, 2024
ലാലു പ്രസാദ് യാദവ് വിവാഹവേദിയിലേക്ക് വരുന്ന വീഡിയോ പങ്കുവെച്ചുകൊണ്ട് മോദി അംബാനിക്ക് പണയം വെച്ച ഇന്ത്യയെ വീണ്ടെടുക്കാന്‍ വരുന്നു എന്നായിരുന്നു പരിഹാസം. അനന്ത് അംബാനി-രാധിക മെര്‍ച്ചെന്റ് പ്രീ വെഡ്ഡിംഗ് വിവാഹച്ചടങ്ങിനെ വിമര്‍ശിച്ച് ഇക്കഴിഞ്ഞ മാര്‍ച്ച് മൂന്നിന് രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തിന്റെ വീഡിയോയും ചിലര്‍ പങ്കുവെച്ചിട്ടുണ്ട്.
അംബാനിയുടെ മകന്റെ വിവാഹത്തെ വിമര്‍ശിക്കുന്ന രാഹുല്‍ ഗാന്ധിയുടെ മാര്‍ച്ച് 3ന്റെ വീഡിയോ
Media only shows Ambani's wedding – Rahul Gandhi (3 March 2024)
Today all his INDI alliance leaders are in Mumbai to see Ambani's wedding by their own eyes .💀 pic.twitter.com/Of8hgoqbbG
— Mr Sinha (@MrSinha_) July 12, 2024
മാധ്യമങ്ങള്‍ അംബാനിയുടെ വിവാഹച്ചടങ്ങ് മാത്രം കാണിക്കുന്നു എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. “നോക്കൂ, എല്ലാ പ്രതിപക്ഷ നേതാക്കളും അംബാനിയുടെ മകന്റെ വിവാഹത്തിന് പോയിട്ടുണ്ട്”- എന്ന അടിക്കുറിപ്പോടെയാണ് രാഹുല്‍ ഗാന്ധിയുടെ വീഡിയോ പലരും പങ്കുവെച്ചിരിക്കുന്നത്.
ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അംബാനിയുടെ മകന്റെ വിവാഹച്ചടങ്ങിനെത്തുന്നു
Hello Pappu
Mamata has arrived in Mumbai to attend the Ambani Wedding.
Say something now 🤡 pic.twitter.com/6v9FqgjutX
— Kashmiri Hindu (@BattaKashmiri) July 11, 2024
ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അംബാനിയുടെ വീട്ടില്‍ വിവാഹ വിരുന്നിനെത്തുന്ന ചിത്രം പങ്കുവെച്ചു ചിലര്‍ പ്രതികരിച്ചത് ഇങ്ങിനെ:”പപ്പൂ, ദേ മമതയും അംബാനിയുടെ വീട്ടില്‍ എത്തി. ഇനി എന്തെങ്കിലും പറയാനുണ്ടോ?”- എന്നായിരുന്നു പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: