കൊച്ചി: ജനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കളക്ടര്‍ മൂകസാക്ഷിയായി ഇരിക്കരുതെന്ന് ഹൈക്കോടതി. അരൂര്‍ -തുറവൂര്‍ ഉയരപ്പാത കലക്ടര്‍ സന്ദര്‍ശിക്കണമെന്നും കളക്ടര്‍ ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. അരൂര്‍ – തുറവൂര്‍ ഉയരപ്പാതയുടെ ഇപ്പോഴത്തെ സാഹചര്യം എന്താണെന്ന് കോടതി ചോദിച്ചു.
ഉയരപ്പാത മേഖലയില്‍ മഴ പെയ്താല്‍ അവിടുത്തെ സാഹചര്യം മോശമാകുമെന്ന് കോടതി അഭിപ്രായപ്പെട്ടു. ജനങ്ങള്‍ക്ക് വേണ്ടിയാണ് റോഡു നിര്‍മാണമെന്ന് ദേശീയപാത അതോറിട്ടി വ്യക്തമാക്കി. എല്ലാവരും തങ്ങള്‍ക്കെതിരെ ആരോപണം ഉന്നയിക്കുകയാണെന്നും ദേശീയപാത അതോറിട്ടി അധികൃതര്‍ കുറ്റപ്പെടുത്തി. പരമാവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ദേശീയപാത അതോറിറ്റി ഹൈക്കോടതിയില്‍ വ്യക്തമാക്കി.
ആ ഈ സാഹചര്യത്തില്‍ ജനങ്ങളുടെ സഞ്ചാരം സുഗമമാക്കുന്നതിന് നിശ്ചിത വീതിയില്‍ സര്‍വീസ് റോഡു നിര്‍മിക്കുമെന്ന ഉറപ്പ് ദേശീയപാത അധികൃതര്‍ പാലിച്ചില്ലെന്ന് അമിക്കസ് ക്യൂറി പറഞ്ഞു. ദേശീയപാത അതോറിട്ടിക്കും കരാറുകാര്‍ക്കും ഉത്തരവാദിത്തമുണ്ടെന്ന് അമിക്കസ് ക്യൂറി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: