ദുബായ്: ഭീകരവാദ കുറ്റകൃത്യങ്ങള്‍ ചെയ്ത 53 പേര്‍ക്ക് അബുദാബി ഫെഡറല്‍ അപ്പീല്‍സ് കോടതി ശിക്ഷ വിധിച്ചു. ആറ് കമ്പനികള്‍ക്കെതിരെയും നടപടിയെടുത്തിട്ടുണ്ട്. മുസ്ലിം ബ്രദര്‍ഹുഡ് ഓര്‍ഗനൈസേഷന്റെ അംഗങ്ങളും ശിക്ഷ ലഭിച്ചവരിലുള്‍പ്പെടുന്നു. ജീവപര്യന്തം മുതല്‍ 20 മില്യണ്‍ ദിര്‍ഹം (5,445,140 ഡോളര്‍) പിഴ വരെയാണ് ശിക്ഷ.
യുഎഇയില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിട്ട് ജസ്റ്റിസ് ആന്‍ഡ് ഡിഗ്നിറ്റി കമ്മിറ്റി എന്ന സംഘടന രൂപീകരിക്കുകയും അതിനുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്ത 43 പേര്‍ക്ക് ജീവപര്യന്തം ശിക്ഷയാണ് ലഭിച്ചത്. അഞ്ച് പേര്‍ക്ക് 15 വര്‍ഷത്തെ തടവും. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന റിഫോം കോള്‍മി സംഘടനക്കായി ബോധപൂര്‍വം പ്രവര്‍ത്തിക്കുകയും, അവരുടെ പ്രസ്താവനകളും സന്ദേശങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ കൂടി പ്രചരിപ്പിക്കുകയും ചെയ്തതിനാണ് ശിക്ഷ.
ഭീകരസംഘടന രൂപീകരിച്ചതിനും അതിന് ധനസഹായം നല്‍കിയതിനും കള്ളപ്പണം വെളുപ്പിച്ചതിനുമാണ് മറ്റ് അഞ്ച് പേര്‍ക്ക് ശിക്ഷ വിധിച്ചത്. പത്ത് വര്‍ഷം തടവും പത്ത് മില്യണ്‍ ദിര്‍ഹം പിഴയുമാണ് ശിക്ഷ.
കള്ളപ്പണം വെളുപ്പിച്ചതിനും ഭീകര സംഘടനകള്‍ക്ക് ധനസഹായം നല്‍കിയതിനും ആറ് കമ്പനികള്‍ക്ക് 20 മില്യണ്‍ ദിര്‍ഹം പിഴയും ചുമത്തി. കമ്പനികള്‍ പൂട്ടാനും പിരിച്ചുവിടാനും കോടതി ഉത്തരവിട്ടു. അവയുടെ സ്വത്തുക്കളും കണ്ടുകെട്ടും.
24 പേര് പ്രതികളായ കേസുകള്‍ തള്ളുകയും ഒരാളെ വെറുതെ വിട്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: