തിരുവനന്തപുരം: വനം വകുപ്പിലെ വിവിധ കുടിശ്ശിക തുകകള്‍ നല്കാന് ആരംഭിച്ചതായി വനം -വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന് അറിയിച്ചു. സംസ്ഥാനത്ത് വനം വകുപ്പിന്റെ വിവിധ ഡിവിഷനുകളില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ഫോറസ്റ്റ് വാച്ചര്‍മാര്‍ക്കും മറ്റ് ജീവനക്കാര്‍ക്കുമുള്ള വേതന കുടിശ്ശിക ഉടന്‍ കൊടുത്തു തീര്‍ക്കുമെന്നും മന്ത്രി അറിയിച്ചു.
ഈ വര്‍ഷം മെയ് 31 വരെയുള്ള വേതന കുടിശ്ശിക നല്‍കുന്നതിനായി 9.76 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ഈ തുക എത്രയും വേഗം ജീവനക്കാര്‍ക്ക് ലഭ്യമാക്കും. മനഷ്യ-വന്യജീവി സംഘര്‍ഷം മൂലം ജീവനും സ്വത്തിനും നാശനഷ്ടം സംഭവിച്ച ആളുകള്‍ക്കും അവകാശികള്‍ക്കും നഷ്ടപരിഹാരം നല്‍കുന്നതിനുള്ള തുകയും അനുവദിച്ചിട്ടുണ്ട്. ഈ ഇനത്തില്‍ 3.21 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
വനത്തിനകത്ത് ജലലഭ്യത ഉറപ്പാക്കല്‍, ദ്രുതകര്‍മ്മ സേനകളുടെ രൂപീകരണം, നിരീക്ഷണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തല്‍, ജനവാസമേഖലകളിലിറങ്ങുന്ന വന്യമൃഗങ്ങളെ കൈകാര്യം ചെയ്യല്‍, സ്വയം സന്നദ്ധ പുനരധിവാസ പദ്ധതി തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ക്കായി കിഫ്ബി ഫണ്ടില്‍ നിന്നും 110 കോടി രൂപ നല്‍കുന്നതിന് ഭരണാനുമതി നല്കി ഉത്തരവായിട്ടുണ്ട്. മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിനായി കിഫ്ബി മുഖേന ഇതിനകം നല്കിയ 100 കോടി രൂപയ്ക്ക് പുറമെയാണ് ഇപ്പോള്‍ 110 കോടി രൂപ കൂടി അനുവദിക്കാന്‍ തീരുമാനമായിട്ടുള്ളത്. അനുവദിക്കപ്പെട്ട ഫണ്ട് ഫലപ്രദമായി വിനിയോഗിച്ച് വന്യജീവി ശല്യത്തിന് ഒരു പരിധി വരെ പരിഹാരം കാണാന്‍ സാധിക്കുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: