തിരുവനന്തപുരം : രാജ്യത്തെ ലൈറ്റ് ഹൗസ് വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഭിന്നശേഷി സൗഹൃദമാക്കുമെന്ന് കേന്ദ്ര മന്ത്രി സര്‍ബാനന്ദ സോനാവാള്‍. ലൈറ്റ് ഹൗസ് ടൂറിസം പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ട് മേഖലയിലെ പങ്കാളികളുമായി വിഴിഞ്ഞത്ത് നടന്ന ചര്‍ച്ചയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ലൈറ്റ് ഹൗസ് ആകര്‍ഷണീയമായ ഒരു ആഗോള വിനോദ സഞ്ചാര കേന്ദ്രമാണ്. വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുക ലക്ഷ്യമിട്ട് രാജ്യത്തെ 203 ലൈറ്റ്ഹൗസുകളില്‍ 75 എണ്ണം ഇതിനകം വികസിപ്പിച്ചു .ഇവിടങ്ങളില്‍ കുട്ടികളുടെ കളിസ്ഥലം, ലിഫ്റ്റ് സൗകര്യം, സെല്‍ഫി പോയിന്റ്, കഫറ്റീരിയ തുടങ്ങിയവ സ്ഥാപിച്ചിട്ടുണ്ട്.കേരളത്തിലെ 17 ലൈറ്റ് ഹൗസുകളില്‍ 11 എണ്ണവും പദ്ധതിയുടെ ഭാഗമായി പുനരുദ്ധാരണം ചെയ്തുവെന്നും കേന്ദ്ര മന്ത്രി പറഞ്ഞു .കോവളം ലൈറ്റ്ഹൗസില്‍ പ്രതിവര്‍ഷം 35 ലക്ഷം ആഭ്യന്തര വിനോദസഞ്ചാരികള്‍ എത്തുന്നുണ്ട്. വിനോദസഞ്ചാര സാധ്യത കണക്കിലെടുത്ത് കൂടുതല്‍ ലൈറ്റ് ഹൗസുകള്‍ ഉടന്‍ വികസിപ്പിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു
പരിപാടിയുടെ ഭാഗമായി ലൈറ്റ് ഹൗസ് പരിസരത്ത് കേന്ദ്രമന്ത്രി മരം നട്ടു .ഇന്ത്യാ ഗവണ്മെന്റിന്റെ തുറമുഖ, ഷിപ്പിംഗ്, ജല ഗതാഗത മന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ലൈറ്റ്ഹൗസ് ആന്‍ഡ് ലൈറ്റ്ഷിപ്പിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: