തിരുവനന്തപുരം: കെഎസ്ഇബി ലിമിറ്റഡിലെ പ്രോജക്റ്റ്സ് വിഭാഗം പുന:സംഘടിപ്പിച്ചു. ചീഫ് എന്‍ജിനീയര്‍ (റീസ്) എന്ന പദവിയുടെ പേര് മാറ്റി ചീഫ് എന്‍ജിനീയര്‍ (പ്രോജക്ട്സ്) എന്നാക്കാനും ഈ ഉദ്യോഗസ്ഥന്റെ കീഴില്‍ ഹൈഡല്‍, വിന്‍ഡ്, പമ്പ്ഡ് സ്റ്റോറേജ്, സോളാര്‍ എന്നിങ്ങനെ നാല് വിഭാഗങ്ങളിലായി പ്രോജക്ട് നടത്തിപ്പിനും ഫീല്‍ഡിലുള്ള പ്രോജക്ട് എക്സിക്യൂഷനുമായി രണ്ട് ഉപവിഭാഗങ്ങള്‍ ആരംഭിക്കാനും തീരുമാനിച്ചു. ഈ ഉപവിഭാഗങ്ങളില്‍ സിവില്‍, ഇലക്ട്രിക്കല്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍മാര്‍, ചീഫ് എന്‍ജിനീയറുടെ (പ്രോജക്റ്റ്സ്) കീഴില്‍ പ്രവര്‍ത്തിക്കും. ചീഫ് എന്‍ജിനീയര്‍ (സിവില്‍) തസ്തികയില്‍ പ്രമോഷനായി ഉദ്യോഗസ്ഥര്‍ വരുന്ന മുറയ്ക്ക് എക്സിക്യൂഷന് വിഭാഗം ചീഫ് എന്‍ജിനീയറി (സിവില്‍) ലേക്ക് പൂര്‍ണ്ണമായും മാറ്റും. ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ക്ക് കീഴിലുള്ള എക്സിക്യൂട്ടീവ് എന്‍ജിനീയര്‍, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ വിഭാഗങ്ങളില്‍ പ്രോജക്ട് രംഗത്ത് ഫീല്‍ഡില്‍ പോയി ജോലി ചെയ്യാന്‍ താല്പര്യം ഉള്ള എന്‍ജിനീയര്‍മാര്‍ക്ക് ഓപ്ഷന് നല്‍കും. ഇവര്‍ക്ക് വിദഗ്ധ പരിശീലനവും ഉറപ്പാക്കും. ഹൈഡല്‍, പമ്പ്ഡ് സ്റ്റോറേജ്, സോളാര്‍, വിന്‍ഡ്, ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റം തുടങ്ങിയ മേഖലകളില്‍ നിരന്തരമായി പരിശീലനം നല്കി സ്ഥിരമായി പ്രോജക്ട് രൂപകല്‍പ്പന ചെയ്യാനും അവ നടപ്പാക്കാനും ആവശ്യമായ ഉന്നത മികവുള്ള മനുഷ്യവിഭവശേഷി ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുനസംഘടന നടത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: