കോട്ടക്കല്‍: വൈദ്യത്തിന്റെ നൈതികതയെ ചേര്‍ത്തുപിടിച്ച വൈദ്യനായിരുന്നു ഡോ. പി.കെ. വാരിയരെന്ന് ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ് അഭിപ്രായപ്പെട്ടു. ആര്യവൈദ്യശാല മുന്‍ മാനേജിങ് ട്രസ്റ്റി ഡോ. പി.കെ. വാരിയര്‍ ഓര്‍മദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റിയും ചീഫ് ഫിസിഷ്യനുമായ ഡോ. പി.എം. വാരിയര്‍ അധ്യക്ഷത വഹിച്ചു. ആയുര്‍വേദത്തിലെ ഗവേണഷത്തിനു വേണ്ടി സമര്‍പ്പിതമായ ജീവിതമായിരുന്നു പി.കെ. വാരിയരുടേത്.
ജീവിതശൈലി ഒരു രോഗകാരണമായിക്കൊണ്ടിരിക്കുന്ന ഇന്നത്തെക്കാലത്ത് പി.കെ. വാരിയര്‍ നല്കിയ സംഭാവനകള്‍ ഏറെ പ്രസക്തമാണെന്നും അദ്ദേഹം അഭിപ്രായപ്പട്ടു. പി.കെ. വാരിയരെക്കുറിച്ച് തയാറാക്കിയ മായാത്ത ഓര്‍മകള്‍ എന്ന പുസ്തകത്തിന്റെ പ്രകാശനം മലപ്പുറം ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ് നിര്‍വ്വഹിച്ചു. സുഭദ്ര വാരിയര്‍ ആദ്യപ്രതി ഏറ്റുവാങ്ങി.
നിരൂപകനും ഗ്രന്ഥകാരനുമായ ഡോ. പി.കെ. രാജശേഖരന്‍ മുഖ്യപ്രഭാഷണം നടത്തി. പി.കെ. വാരിയരുടെ ആത്മകഥയായ സ്മൃതി പര്‍വ്വം മലയാളിയെ സംബന്ധിച്ച് ഒരു പാഠപുസ്തകമാണെന്ന് അദ്ദേഹം പറഞ്ഞു. ചീഫ് എക്‌സി. ഓഫീസര്‍ കെ. ഹരികുമാര്‍ സ്വാഗതവും അഡീ. ചീഫ് ഫിസിഷ്യന്‍ ഡോ. കെ. ബാലചന്ദ്രന്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: