ന്യൂദൽഹി : ക്രിമിനൽ നടപടി ചട്ടത്തിലെ (സിആർപിസി) സെക്ഷൻ 125 പ്രകാരം വിവാഹമോചിതയായ മുസ്ലീം സ്ത്രീക്ക് തന്റെ മുൻ ഭർത്താവിൽ നിന്ന് ജീവനാംശത്തിന് അർഹതയുണ്ടെന്ന് സുപ്രീം കോടതി.
സെക്ഷൻ 125 CrPC പ്രകാരം വിവാഹമോചിതയായ ഭാര്യക്ക് ഇടക്കാല ജീവനാംശം നൽകാനുള്ള നിർദ്ദേശത്തിനെതിരെ ഭർത്താവ് സമർപ്പിച്ച സുപ്രധാനമായ ഷാ ബാനോ കേസിലെ ഒരു ഹർജി ജസ്റ്റിസുമാരായ ബി വി നാഗരത്നയും അഗസ്റ്റിൻ ജോർജ്ജ് മസിഹും അടങ്ങുന്ന ബെഞ്ച് തള്ളി.
1986ലെ മുസ്ലീം സ്ത്രീകളുടെ (വിവാഹമോചനാവകാശ സംരക്ഷണം) നിയമം മതേതര നിയമത്തിന് മേലെ നിലനിൽക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: