കോട്ടയം: ആദിവാസികളല്ലേ അവര്‍ക്കൊക്കെ നിരോധിത വെളിച്ചെണ്ണയായാലും മതിയെന്ന് ഈ സര്‍ക്കാര്‍ കരുതിക്കാണും. സംസ്ഥാനത്തെ ആദിവാസി വിഭാഗത്തിന് മഴക്കാല ഭക്ഷ്യ സഹായ പദ്ധതി പ്രകാരം പട്ടികവര്‍ഗ്ഗവികസന വകുപ്പ് ഇടുക്കി പട്ടയക്കുടിയില്‍ വിതരണം ചെയ്ത ഭക്ഷ്യ കിറ്റിലുള്‍പ്പെട്ട വെളിച്ചെണ്ണ 2018 നിരോധിച്ചതെന്ന വിവരം പുറത്തുവന്നു.
കേര സുഗന്ധി എന്ന ബ്രാന്‍ഡിലുള്ള ഈ വെളിച്ചെണ്ണ ഉപയോഗിച്ച 60 ഓളം കുടുംബങ്ങളിലുള്ളവര്‍ക്ക് ശാരീരിക അസ്വസ്ഥത അനുവഭവപ്പെട്ടു. കിറ്റ് ഉപയോഗിച്ച വെള്ളിയാമറ്റം പഞ്ചായത്തിലെ പൂച്ചപ്ര, ഉടമ്പന്നൂര്‍ പഞ്ചായത്തിലെ വെണ്ണിയാനി, വണ്ണപ്പുറം പഞ്ചായത്തിലെ പട്ടയക്കുടി എന്നിവിടങ്ങളിലുള്ളവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
തുടര്‍ന്ന് ട്രൈബല്‍ ഡെവലപ്മെന്റ് പ്രോജക്ട് മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് ഇവിടങ്ങളില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തിയിരുന്നു. വേണ്ടത്ര പരിശോധനയില്ലാതെയാണ് ഈ വെളിച്ചെണ്ണ ഭക്ഷ്യക്കിറ്റില്‍ ഉള്‍പ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: