ദേശീയ വനിതാകമ്മീഷന് അധ്യക്ഷയെ അധിക്ഷേപിക്കുന്ന തരത്തില്‍ സമൂഹമാധ്യമപ്ലാറ്റ് ഫോമായ എക്സില്‍ അശ്ലീല സന്ദേശം പങ്കുവെച്ചതിന് ബംഗാളിലെ എംപി മഹുവ മൊയ്ത്രയ്ക്കെതിരെ കേസെടുത്തു. പുതിയ ക്രിമിനല്‍ നിയമമനുസരിച്ചാണ് ദല്‍ഹി പൊലീസ് കേസെടുത്തത്.
സ്ത്രീയുടെ അഭിമാനത്തെ കളങ്കപ്പെടുത്തുന്ന പ്രസ്താവനയാണ് ദേശീയ വനിതാകമ്മീഷന് അധ്യക്ഷ രേഖാശര്മ്മയ്ക്കെതിരെ എക്സില്‍ മഹുവ മൊയ്ത്ര പങ്കുവെച്ചത്. രേഖാശര്‍മ്മ നല്കിയ പരാതിപ്രകാരം ദല്‍ഹി പൊലീസിലെ സ്പെഷ്യല്‍ സെല്‍ ആണ് കേസെടുത്തത്.
പുതിയ ക്രിമിനല്‍ നിയമമായ ഭാരതീയ ന്യായ സംഹിതയിലെ 79ാം വകുപ്പ് പ്രകാരമാണ് കേസ്. സ്ത്രീയുടെ ആത്മാഭിമാനത്തെ വാക്കുകൊണ്ടോ, ആംഗ്യംകൊണ്ടോ മുറിവേല്പിക്കുന്നതിനെതിരെയാണ് ഈ വകുപ്പ്.
ഹാഥ് റസിലെ ഭോലെ ബാബയുടെ സത്സംഗിനിടയില്‍ മരിച്ച സ്ത്രീകളുടെ ബന്ധുക്കളെ കാണുന്ന ദേശീയ വനിതാ കമ്മീഷന് അധ്യക്ഷ രേഖാ ശര്‍മ്മയുടെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് മഹുവ മൊയ്ത്ര അശ്ലീല കമന്റിട്ടത്. ഹാഥ് റസ് സന്ദര്‍ശിക്കുന്ന രേഖാ ശര്‍മ്മയ്ക്ക് ഒരാള്‍ പിന്നില്‍ നിന്നും കുടപിടിച്ചു കൊടുക്കുന്ന ചിത്രത്തെ വിമര്‍ശിച്ചുകൊണ്ടായിരുന്നു മഹുവ മൊയ്ത്ര പ്രകോപനപരമായ പരാമര്‍ശം നടത്തിയത്. സ്വന്തം കുട പിടിക്കാന്‍ രേഖാ ശര്‍മ്മയ്ക്ക് കഴിയില്ലേ എന്ന് ചോദിച്ച് മുഹവ മൊയ്ത്രയുടെ അടുത്ത വരിയാണ് വിവാദമായത്. ഒരു പക്ഷെ രേഖാ ശര്‍മ്മ തന്റെ യജമാനന്റെ പൈജാമ പിടിക്കുന്ന തിരക്കിലായിരിക്കാം എന്നതായിരുന്നു മഹുവയുടെ കമന്റ്.
ഈ കമന്റിന്റെ പേരില്‍ ഉടന്‍ കേസെടുക്കണമെന്ന് വെള്ളിയാഴ്ച തന്നെ രേഖാ ശര്‍മ്മ ആവശ്യപ്പെട്ടിരുന്നു. അപ്പോഴെല്ലാം രേഖാ ശര്‍മ്മയോട് കൊമ്പുകോര്‍ക്കുന്ന നിലപാടാണ് മഹുവ മൊയ്ത്ര എടുത്തത്. എന്നാല്‍ പ്രതിഷേധം വ്യാപകമായതോടെ അവര്‍ പ്രതിരോധത്തിലായി.
പാര്‍ലമെന്റില്‍ അദാനിയ്ക്കെതിരെ ചോദ്യങ്ങള്‍ ചോദിക്കുന്നതിന് കൈക്കൂലി വാങ്ങിയ എംപിയാണ് മഹുവ മൊയ്ത്ര. അന്ന് മഹുവയ്ക്കെതിരെ കേസ് നല്കിയ അഭിഭാഷകന് ദേഹാദ്രായ് പരാതി പിന്‍വലിച്ചതോടെ തല്ക്കാലം മഹുവ രക്ഷപ്പെടുകയും വീണ്ടും ബംഗാളില്‍ കൃഷ്ണനഗറില്‍ നിന്നും എംപിയായി ജയിച്ച് വീണ്ടും പാര്‍ലമെന്റില്‍ എത്തിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: