തിരുവനന്തപുരം: പാലോട് ചെല്ലഞ്ചിയില്‍ വൃദ്ധമാതാവിനെയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തി. ചെല്ലഞ്ചി ഗീതാലയത്തില്‍ സുപ്രഭ(88), മകള്‍ ഗീത(59) എന്നിവരാണ് മരിച്ചത്.
അമിതമായി ഗുളിക കഴിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.ശനിയാഴ്ച രാവിലെ എട്ടരയോടെയാണ് വീടിനുള്ളില്‍ അമ്മയെയും മകളെയും മരിച്ച നിലയില്‍ കണ്ടത്തത്.
ഭൂമിയുമായി ബന്ധപ്പെട്ട ഒരു സിവില്‍ കേസില്‍ ഇവര്‍ക്ക് പ്രതികൂലമായി കഴിഞ്ഞ ദിവസം കോടതി ഉത്തരവുണ്ടായിരുന്നു.ഇതിന് ശേഷം മാനസിക സമ്മര്‍ദത്തിലായിരുന്നു ഇവര്‍. ഇതാകാം ജീവനൊടുക്കാന്‍ കാരണമെന്ന് ബന്ധുക്കള്‍ പറഞ്ഞു. പാലോട് പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: