മുംബൈ: “ബേബി”, “സോറി”, “ലവ് യുവർസെൽഫ്”, “ബോയ്ഫ്രണ്ട്” തുടങ്ങിയ ചാർട്ട് ബസ്റ്ററുകൾക്ക് പേരുകേട്ട അന്താരാഷ്ട്ര പോപ്പ് സെൻസേഷൻ ജസ്റ്റിൻ ബീബർ വെള്ളിയാഴ്ച രാവിലെ ലോസ് ഏഞ്ചൽസിൽ നിന്ന് മുംബൈയിൽ എത്തി.
ഇന്ത്യയിലെ ബിസിനസ് ടൈകൂൺ മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനി-രാധിക മർച്ചൻ്റിന്റെ വിവാഹത്തോടനുബന്ധിച്ച് വരാനിരിക്കുന്ന സംഗീത ചടങ്ങിൽ ഗായകൻ പരിപാടി അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്. ലോക്കൽ പോലീസ് ഉദ്യോഗസ്ഥരും സംഘവുമായി മുംബൈയിലെ വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങുന്നത് ഇതിനോടകം വൈറലായിക്കഴിഞ്ഞു.
രാജ്യത്തെ തന്റെ കന്നി പരിപാടിക്കായി ബീബർ 2017 ലാണ് അവസാനമായി ഇന്ത്യ സന്ദർശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: