മുംബൈ: ടി20 ലോകകപ്പ് നേടി തിരിച്ചെത്തിയ ഭാരത ടീമിന് രാജ്യത്തിന്റെ ക്രിക്കറ്റ് കളിത്തൊട്ടിലായ മുംബയില്‍ ആഹ് ളാദാരവങ്ങളോടെ വരവേല്‍പ്പ്. മുംബൈ മറൈന്‍ െ്രെഡവില്നിന്ന് വാംഖഡെ സ്റ്റേഡിയത്തിലേക്ക് തുറന്ന ബസില്‍ നടത്തിയ വിക്ടറി പരേഡ് ആവേശകരമായിരുന്നു. മുംബൈ വിമാനത്താവളത്തിലെത്തിയ രോഹിത് ശര്‍മയെയും സംഘത്തെയും ആഹ്ലാദാരവങ്ങളോടെയാണ് ആരാധകര്‍ വരവേറ്റത്. രോഹിത്, കോലി, ദ്രാവിഡ്, ബുംറ തുടങ്ങി ഓരോരുത്തര് പുറത്തുവരുമ്പോഴും ആരാധകര്‍ വന്‍തോതില്‍ ആഘോഷപ്രകടനങ്ങള്‍ നടത്തി.
വൈകിട്ട് അഞ്ച് മണിക്ക് തുടങ്ങുമെന്ന് അറിയിച്ച വിക്ടറി മാര്‍ച്ച് കനത്ത മഴയും ആരാധക ബാഹുല്യവും കാരണം തുടങ്ങാന്‍ ഏഴ് മണിയായി. മറൈന്‍ െ്രെഡവില്‍ നിന്ന് തുറന്ന ബസില്‍ തുടങ്ങിയ മാര്‍ച്ചില്‍ ഇന്ത്യന്‍ താരങ്ങള്‍ റോഡിന്റെ ഇരുവശങ്ങളിലുമായി തിങ്ങിനിറഞ്ഞ ആരാധകരെ അഭിവാദ്യം ചെയ്തു. രോഹിത്തിന്റെ തോളില്‍ കൈയിട്ട് ബസിന്റെ മുന്നിലേക്ക് വന്ന വിരാട് കോലിയും രോഹിത്തിന്റെ കൈപിടിച്ച് ആരാധകരെ സാക്ഷിയാക്കി ഒരിക്കല്‍ കൂടി ലോകകപ്പ് കിരീടം ആകാശത്തേക്ക് ഉയര്‍ത്തി.
. ഹാര്‍ദ്ദിക് പാണ്ഡ്യ ഇന്ത്യന്‍ പതാക വീശി മുന്നില്‍ നിന്നപ്പോള്‍ വിരാട് കോലിയും അക്സര്‍ പട്ടേലും റിഷഭ് പന്തും മലയാളി താരം സഞ്ജു സാംസണുമെല്ലാം ആരാധകര്‍ക്കൊപ്പം ആവേശത്തില്‍ പങ്കാളികളായി.
ബസിന്റെ ഒരു വശത്തുനിന്ന് സഞ്ജു സാംസണ് ആരാധകരെ കൈ ഉയര്‍ത്തിക്കാണിച്ചു. കോലി, കോലി എന്നു പല തവണ ആരാധകര്‍ ആര്‍ത്തുവിളിച്ചതോടെ സൂപ്പര്‍ താരം നന്ദി അറിയിച്ച് കൈ ചുണ്ടോടു ചേര്‍ത്ത് ചുംബനം നല്കി. വിജയ യാത്രയ്ക്കിടെ വാഹനത്തിന്റെ മുന്‍നിരയിലെത്തിയ പരിശീലകന് രാഹുല്‍ ദ്രാവിഡ് തൊഴുതുകൊണ്ടാണ് ആരാധകര്‍ക്കുള്ള നന്ദി പ്രകടിപ്പിച്ചത്
ബിസിസിഐ സെക്രട്ടറി ജയ് ഷായും വൈസ് പ്രസിഡന്റ് രാജിവ് ശുക്ലയും കളിക്കാര്‍ക്കൊപ്പം ടീം ബസിലുണ്ടായിരുന്നു. വിക്ടറി മാര്‍ച്ചിനുശേഷം ആരാധകരെക്കൊണ്ട് നിറഞ്ഞ വാംഖഡെ സ്റ്റേഡിയത്തില്‍ ലോകകപ്പ് താരങ്ങളെ ആദരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: