തിരുവനന്തപുരം: കരുവന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന് പ്രാഥമിക സഹകരണ ബാങ്കുകളുടെ കണ്‍സോഷ്യത്തില്‍ നിന്ന് 8 കോടി രൂപ കൂടി കൊടുക്കാന്‍ സഹകരണ മന്ത്രി വി എന്‍ വാസവന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. ഇതിനു പുറമെ ബാങ്കിന്റെ സ്പെഷ്യല്‍ പാക്കേജിന്റെ ഭാഗമായി ഡെപ്പോസിറ്റ് ഗ്യാരന്റി ബോര്‍ഡില്‍ നിന്ന് കൂടുതല്‍ തുക അനുവദിക്കും. പത്ത് ലക്ഷത്തിന് മുകളിലുള്ള വായ്പകള്‍ക്ക് ഇളവ് നല്കുന്നതിനുവേണ്ടി ഹൈലെവല്‍ കമ്മിറ്റി രൂപീകരിക്കാന്‍ യോഗത്തില്‍ നിര്‍ദ്ദേശം നല്കി. ബാങ്കിലെ റിക്കറി നടപടികള്‍ വേഗത്തിലാക്കാന്‍ രണ്ട് സെയില്‍സ് ഓഫീസര്‍മാരെ കൂടി അനുവദിക്കാനും കേരളബാങ്കിന്റെ റിക്കവറി ടാസ്ക് ഫോഴ്സിന്റെ സേവനം ലഭ്യമാക്കാനും യോഗത്തില്‍ തീരുമാനമെടുത്തു.
നിലവില്‍ 124.34 കോടി രൂപ ബാങ്ക് നിക്ഷേപകര്‍ക്ക് തിരികെ നല്കിക്കഴിഞ്ഞുവെന്ന് മന്ത്രി അവകാശപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: