ന്യൂദൽഹി : നാഷണൽ സ്കോളർഷിപ്പ് പോർട്ടലിൽ (NSP),പുനർരൂപകൽപ്പന ചെയ്‌ത ഹോം പേജ്, പുതിയ മൊബൈൽ ആപ്പ്, പുതുക്കിയ വെബ് പതിപ്പ് എന്നിവ ഉൾക്കൊള്ളുന്ന ഒറ്റത്തവണ രജിസ്‌ട്രേഷൻ (OTR) അപേക്ഷ സംവിധാനം സമാരംഭിച്ചു. ഇത് ഇപ്പോൾ പൊതുജനങ്ങൾക്ക് തത്സമയം പ്രയോജനപ്പെടുത്താവുന്നതാണ്. ഈ സംവിധാനം,വിദ്യാർത്ഥികൾക്ക് ഓൺലൈനിൽ ഒറ്റത്തവണ രജിസ്ട്രഷനായി രജിസ്റ്റർ ചെയ്യാൻ സൗകര്യമൊരുക്കുന്നു. കൂടാതെ NSP പോർട്ടൽ വഴി , സ്കോളർഷിപ്പുകൾക്കുള്ള (പുതിയ/ പുതുക്കുന്ന) അപേക്ഷയും സമർപ്പിക്കാവുന്നതാണ്
ആധാർ/ആധാർ എൻറോൾമെൻ്റ് ഐഡി (EID) അടിസ്ഥാനമാക്കി നൽകുന്ന 14 അക്കങ്ങളുള്ള ഒരു പ്രത്യേക നമ്പർ ആണ് OTR. എൻ എസ് പി പോർട്ടലിൽ സ്കോളർഷിപ്പിന് അപേക്ഷിക്കാൻ ഈ നമ്പർ ആവശ്യമാണ്. OTR അഥവാ ഒറ്റത്തവണ രജിസ്ട്രേഷൻ വിജയകരമായി പൂർത്തിയാക്കിയാൽ, വിദ്യാർത്ഥിയുടെ അക്കാദമിക് ജീവിത കാലയളവിലേക്ക് പൂർണ്ണമായി സാധുതയുള്ള OTR_ID നൽകും. ഒരു അപേക്ഷ സമർപ്പിക്കുമ്പോൾ, അതിന്അനുബന്ധമായി കമ്പ്യൂട്ടറിൽ ഒരു OTR_ID- സൃഷ്ടിക്കപ്പെടുന്നു . ഒരു OTR_ID യോട് ചേർന്ന് ഒരു സമയത്തും ഒന്നിൽ കൂടുതൽ അപേക്ഷകൾ സജീവമായി നിലനിൽക്കില്ലെന്ന് കമ്പ്യൂട്ടർ സംവിധാനം ഉറപ്പാക്കും.വിദ്യാർത്ഥികൾ, 2024-25 വർഷത്തേക്കുള്ള എൻഎംഎംഎസ്എസ് സ്കോളർഷിപ്പിനുള്ള – പുതിയ/പുതുക്കൽ അപേക്ഷകൾ പോർട്ടലിൽ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഓഗസ്റ്റ് 31 ആണ്.
2023-24 അക്കാദമിക വർഷത്തിൽ എൻ എസ് പി വഴി അപേക്ഷിച്ച വിദ്യാർത്ഥികൾക്ക് OTR/റഫറൻസ് നമ്പർ അനുവദിക്കുകയും എസ് എം എസ് വഴി അത് അറിയിക്കുകയും ചെയ്തു. 2023-24- അക്കാദമിക വർഷത്തിൽ എൻ എസ് പി -യിൽ അപേക്ഷിച്ച വിദ്യാർത്ഥികൾക്കുള്ള ഓ ടി ആർ -മായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ ഇപ്രകാരമാണ്:
A. OTR നമ്പർ ലഭിച്ച വിദ്യാർത്ഥികൾക്കുള്ള നിർദ്ദേശങ്ങൾ.
I. 2023-24-ൽ മുഖം തിരിച്ചറിയൽ പ്രക്രിയ പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കായി ഈ പോർട്ടൽ,OTR നമ്പർ സൃഷ്‌ടിച്ചു.അത് അപേക്ഷകന് അവരുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ എസ്എംഎസ് വഴി അയച്ചിട്ടുണ്ട്.
II. OTR നമ്പർ ലഭിച്ച വിദ്യാർത്ഥികൾക്ക് എൻ എസ് പി പോർട്ടലിൽ സ്കോളർഷിപ്പിന് നേരിട്ട് അപേക്ഷിക്കാം.
III. വിദ്യാർത്ഥിക്ക് എസ്എംഎസ് വഴി OTR നമ്പർ ലഭിച്ചിട്ടില്ലെങ്കിൽ, എൻ എസ് പി -യിൽ ലഭ്യമായ “നിങ്ങളുടെ OTR അറിയുക” സംവിധാനം ഉപയോഗിച്ച് അത് വീണ്ടെടുക്കാവുന്നതാണ്.
B. റഫറൻസ് നമ്പർ ലഭിച്ചവിദ്യാർത്ഥികൾക്കുള്ള നിർദ്ദേശങ്ങൾ.
I. 2023-24 അക്കാദമിക വർഷത്തിൽ ഓ ടി പി അധിഷ്‌ഠിത eKYC പൂർത്തിയാക്കുകയും എന്നാൽ മുഖം തിരിച്ചറിയൽ പ്രാമാണീകരണം പൂർത്തിയാക്കാത്തതുമായ വിദ്യാർത്ഥികൾക്ക് NSP റഫറൻസ് നമ്പർ അനുവദിച്ചിട്ടുണ്ട്.
II. NSP-യിൽ മുഖ പ്രാമാണീകരണ പ്രക്രിയ പൂർത്തിയാക്കിയാൽ OTR നമ്പർ ഇപ്പോൾ ലഭിക്കും.
III. OTR നമ്പർ സൃഷ്ടിക്കുന്നതിന് ഇനിപ്പറയുന്ന ഘട്ടങ്ങൾ ആവശ്യമാണ്:
A .ആൻഡ്രോയിഡ് ഉപകരണത്തിൽ ആധാർ ഫേസ് ആർഡി സേവനങ്ങൾ ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുക. (ലിങ്ക്: https://play.google.com/store/apps/details?id=in.gov.uidai.facerd)
B .ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് NSP OTR ആപ്പ് ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുക. (ലിങ്ക്: https://play.google.com/store/apps/details?id=in.gov.scholarships.nspotr&pli=1)
C. മൊബൈൽ ആപ്പ് തുറന്ന ശേഷം വേഗത്തിൽ തിരിച്ചറിയാൻ കഴിയുന്ന വിധം ചുവന്ന നിറത്തിൽ സൂചിപ്പിച്ചിക്കുന്ന “EKYC with FaceAuth” എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
എൻഎസ്പി പോർട്ടലിൽ എൻഎംഎംഎസ്എസിനായി രണ്ട് തലത്തിലുള്ള പരിശോധനകളുണ്ട്: ആദ്യ ഘട്ട പരിശോധന ഇൻസ്റ്റിറ്റ്യൂട്ട് നോഡൽ ഓഫീസറും (ഐഎൻഒ) രണ്ടാംഘട്ട സ്ഥിരീകരണം ജില്ലാതല നോഡൽ ഓഫീസറും (ഡിഎൻഒ) നിർവഹിക്കും . ഒന്നാം ഘട്ട സ്ഥിരീകരണത്തിനുള്ള അവസാന തീയതി സെപ്റ്റംബർ 15 ആണ് രണ്ടാം ഘട്ടത്തിലെ സ്ഥിരീകരണത്തിനുള്ള അവസാന തീയതി സെപ്റ്റംബർ 30 ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: