ന്യൂദല്‍ഹി: അദാനി ഗ്രൂപ്പിനെതിരെ വസ്തുതാ വിരുദ്ധമായ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചെന്നാരോപിച്ച് യുഎസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹിന്‍ഡെന്‍ബര്‍ഗിന് സെബിയുടെ (സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) കാരണം കാണിക്കല്‍ നോട്ടീസ്. 2023 ജനുവരിയിലാണ് അദാനി ഗ്രൂപ്പിനെതിരെയുള്ള റിപ്പോര്‍ട്ട് ഹിന്‍ഡെന്‍ബര്‍ഗ് റിസര്‍ച്ച് പുറത്തുവിട്ടത്. ഓഹരി വിപണി, തുറമുഖം, ഊര്‍ജ്ജം തുടങ്ങിയ മേഖലകളില്‍ അദാനി കൃത്രിമം കാണിച്ചെന്നായിരുന്നു ഹിന്‍ഡെന്‍ബര്‍ഗിന്റെ ആരോപണം.
സുപ്രീംകോടതി നിര്‍ദേശത്തില്‍ അന്വേഷണം നടത്തിയ സെബി ആരോപണങ്ങളില്‍ തെളിവില്ലെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഹിന്‍ഡെന്‍ബര്‍ഗിന് നോട്ടീസ് അയച്ചിരിക്കുന്നത്. ഒന്നര വര്‍ഷത്തെ അന്വേഷണത്തില്‍ ഗ്രൂപ്പിന്റെ നടപടി ക്രമങ്ങളില്‍ അപാകതകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് സെബി വ്യക്തമാക്കി. ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ടില്‍ വായനക്കാരെ തെറ്റിദ്ധരിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ള കൃത്യമല്ലാത്ത പ്രസ്താവനകളും വിവരങ്ങളും അടങ്ങിയിട്ടുണ്ടെന്നും കാരണം കാണിക്കല്‍ നോട്ടീസില്‍ പറയുന്നുണ്ട്.
അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങളുമായി ബന്ധപ്പെട്ട 24 കേസുകളില്‍ 22 എണ്ണത്തിലും സെബി അന്വേഷണം പൂര്‍ത്തിയാക്കി. ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ അദാനി ഗ്രൂപ്പിന്റെ വിപണി മൂല്യം 150 ബില്യണ്‍ ഡോളറിലേക്ക് എത്തിയിരുന്നു.
സെബിയുടെ നോട്ടീസ് ലഭിച്ചെന്ന് ഹിന്‍ഡന്‍ബര്‍ഗ് ബ്ലോഗ് പ്രതികരിച്ചിട്ടുണ്ട്. അദാനി ഗ്രൂപ്പിന് അനുകൂല നിലപാടാണ് സെബി സ്വീകരിച്ചത്. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച സെബി ജീവനക്കാരുടെ വിശദാംശങ്ങള്‍ അദാനിയും സെബിയും നടത്തിയ കൂടിക്കാഴ്ചകള്‍ ഫോണ്‍കോളുകള്‍ എന്നിവ സംബന്ധിച്ച് ആര്‍ടിഐ അപേക്ഷ നല്‍കുമെന്നും ഹിന്‍ഡെന്‍ബര്‍ഗ് അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: