ന്യൂദല്‍ഹി: സഖ്യകക്ഷികളുടെ ബലത്തില്‍ ജീവിക്കുന്ന പരാദജീവിയാണു കോണ്‍ഗ്രസ് എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എവിടെയൊക്കെ ബിജെപിയും കോണ്‍ഗ്രസും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയോ അവിടെയെല്ലാം കോണ്‍ഗ്രസിന്റെ വോട്ടുവിഹിതം വെറും 26 % മാത്രമാണ്. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയത്തിന്റെ ചര്‍ച്ചയിലാണ് പ്രധാനമന്ത്രി പറഞ്ഞു. എന്നാല്‍ മറ്റേതെങ്കിലും പാര്‍ട്ടിയുടെ സൗജന്യത്തില്‍ മത്സരിക്കുന്നയിടങ്ങളില്‍ വോട്ടും നേടുന്നുണ്ട്. കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിച്ച 15 സംസ്ഥാനങ്ങളില്‍ അവരുടെ വോട്ടുവിഹിതം ഇത്തവണ കുറയുകയാണുണ്ടായത്. ഗുജറാത്ത്, ഛത്തീസ്ഗഢ്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ മത്സരിച്ചപ്പോള്‍ 64 സീറ്റില്‍ വെറും 2 സീറ്റിലാണ് ജയിച്ചത്” നരേന്ദ്ര മോദി.
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയിലൂടെ ജനങ്ങള്‍ ഞങ്ങളെ തിരിഞ്ഞെടുത്തിരിക്കുകയാണ്. അതില്‍ ചിലര്‍ക്കുള്ള സങ്കടം എനിക്ക് മനസിലാക്കാനാകും. വലിയ നുണകള്‍ നിരത്തിയിട്ടും പ്രതിപക്ഷത്തിനുണ്ടായത് വലിയ പരാജയമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
.പത്തുവര്‍ഷം കൊണ്ട് 25 കോടി പാവപ്പെട്ടവര്‍ ദാരിദ്ര്യത്തില്‍നിന്ന് പുറത്തുവന്നു. രാജ്യത്തിന്റെ ക്ഷേമത്തിനായുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ കാരണമാണ് ജനങ്ങള്‍ വീണ്ടും ഞങ്ങളെ തിരഞ്ഞെടുത്തത്. 2014ല്‍ ആദ്യമായി വിജയിച്ചുവന്നപ്പോള്‍ പറഞ്ഞത് ഞങ്ങളുടെ സര്‍ക്കാര്‍ അഴിമതി തുടച്ചുനീക്കുന്നതില്‍ ഒരു വിട്ടുവീഴ്ചയും നടത്തില്ലെന്നാണ്. ആ വാക്ക് പാലിച്ചതിനാലാണ് ജനങ്ങള്‍ ഇന്ന് ഞങ്ങളെ അനുഗ്രഹിച്ചത്. ആഗോളതലത്തില്‍ ഇന്ത്യയെ ബഹുമാനത്തോടെയാണ് ഇന്ന് വീക്ഷിക്കുന്നത്. അത് ഓരോ ഇന്ത്യന്‍ പൗരനും അനുഭവിക്കുന്നു” മോദി പറഞ്ഞു.
2014ന് മുമ്പ് പത്രം തുറന്നാല്‍ അഴിമതിയുടെയും തട്ടിപ്പിന്റെയും വാര്‍ത്തകള്‍ മാത്രമേ കാണാനുണ്ടായിരുന്നുള്ളൂ. നൂറുകോടിക്കണക്കിന് അഴിമതി. അഴിമതികളുടെ ലോകം ജനങ്ങളെ നിരാശയുടെ പടുകുഴിയിലേക്കു തള്ളിയിട്ടു. 2014നു മുമ്പ് നയങ്ങള്‍ മരവിച്ച കാലഘട്ടമായിരുന്നു . പാവപ്പെട്ടവന് വീടുവയ്ക്കണമെങ്കില്‍ ആയിരത്തോളം രൂപ കൈക്കൂലി നല്‍കണമായിരുന്നു. ഗ്യാസ് കണക്ഷന് കിട്ടാന്‍ എംപിയുടെയും എംഎല്‍എമാരുടെയും മുന്നില്‍ യാചിച്ചു നില്‍ക്കേണ്ടി വന്നിരുന്നു. സൗജന്യ റേഷന്‍ പോലും കിട്ടിയിരുന്നില്ല. അതിനുപോലും കൈക്കൂലി നല്‍കേണ്ടി വന്നിരുന്നു. അപ്പോഴാണ് ജനങ്ങള്‍ ഞങ്ങളെ തിരഞ്ഞെടുത്തത്. അന്നുമുതല്‍ രാജ്യത്തിന്റെ മാറ്റം തുടങ്ങി. ഒട്ടേറെ പദ്ധതികള്‍ കൊണ്ടുവന്നു. രാജ്യത്തെ നിരാശയില്‍നിന്നു കരകയറ്റി പ്രതീക്ഷയും ആത്മവിശ്വാസവുമുള്ള ജനതയായി മാറ്റി. 2014നു മുമ്പ് ഒന്നും നടക്കില്ലെന്നു കരുതിയിരുന്ന രാജ്യത്ത് ഇപ്പോള്‍ ഒന്നും അസാധ്യമല്ലെന്ന സ്ഥിതിയായി”– നരേന്ദ്ര മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: