അടിയന്തരാവസ്ഥക്കാലത്ത് മുഴുവന്‍ രാജ്യത്തെയും ഭയപ്പെടുത്തിയ കോണ്‍ഗ്രസിന്റെ പ്രതിനിധിയായ രാഹുല്‍ ഗാന്ധിക്ക് അഭയമുദ്രയെക്കുറിച്ച് പറയാന്‍ അര്‍ഹതയില്ലെന്ന് അമിത് ഷാ. “അതുപോലെ 1984ല്‍ ആയിരക്കണക്കിന് സിഖുകാരെ ദല്‍ഹിയില്‍ വെട്ടിക്കൊലപ്പെടുത്തിയവരാണ് കോണ്‍ഗ്രസുകാര്‍. അവര്‍ക്ക് എങ്ങിനെ അഭയമുദ്രയെക്കുറിച്ച് പറയാനാവും? “- അമിത് ഷാ ചോദിച്ചു.
നേരത്തെ പ്രസംഗിച്ച രാഹുല്‍ ഗാന്ധി ഗുരുനാനാക്കിന്റെയും ക്രിസ്തുവിന്റെയും ബുദ്ധന്റെയും അഭയമുദ്രയെക്കുറിച്ച് പറഞ്ഞിരുന്നു. ഈ അഭയ മുദ്ര ഭയപ്പെടരുത്, ഭയപ്പെടുത്തരുത് എന്നതിന്റെ അടയാളമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. “നമ്മുടെ മഹാത്മാക്കളായ നേതാക്കള്‍ അഹിംസയെക്കുറിച്ചാണ് പറഞ്ഞത്. പക്ഷെ ഹിന്ദു എന്ന് വിളിക്കുന്നവര്‍ വെറുപ്പിനെക്കുറിച്ച് മാത്രം സംസാരിക്കുന്നു.. നിങ്ങള്‍ ഹിന്ദുക്കളല്ല.”- രാഹുല്‍ ഗാന്ധി പറഞ്ഞു.
“ഒരു പക്ഷെ ഈ രാജ്യത്തെ ഹിന്ദുക്കളെക്കുറിച്ച് രാഹുല്‍ ഗാന്ധിക്ക് അറിയണമെന്നില്ല. ഈ രാജ്യത്തെ കോടിക്കണക്കായ ജനങ്ങള്‍ അവരുടെ വീടുകളില്‍ താന്‍ ഹിന്ദുവാണ് എന്ന് പറയുന്നവരായുണ്ട്. അക്രമവുമായി ഹിന്ദു മതത്തെ ബന്ധപ്പെടുത്തുന്നത് തെറ്റാണ്. ഹിന്ദുക്കള്‍ക്ക് വേണ്ടി ഈ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ഒരേയൊരു പാര്‍ട്ടി ബിജെപിയാണ്. ഹിന്ദുക്കളെ അക്രമികള്‍ എന്ന് വിളിച്ച രാഹുല്‍ ഗാന്ധി മാപ്പ് പറയണം.. ഈ രാജ്യത്തോട് മുഴുവനായി മാപ്പ് പറയണം” -അമിത് ഷാ ആവശ്യപ്പെട്ടു. .
പ്രതികരിക്കാൻ ഇവിടെ എഴുതുക: