ബുഡാപെസ്റ്റ്: യൂറോപ്യന്‍ യൂണിയന് അധ്യക്ഷ പദവി തിങ്കളാഴ്ച മുതല്‍ ആറു മാസത്തേക്ക് ഹംഗറിക്ക്. പുതിയ യൂറോപ്യന്‍ യൂണിയന് പാര്‍ലമെന്റ് സഖ്യം രൂപവത്കരിക്കുമെന്ന് ഹംഗറി പ്രധാനമന്ത്രി വിക്ടര്‍ ഓര്ബന് അറിയിച്ചു.
യൂറോപ്യന്‍ യൂണിയന് പ്രസിഡന്റ് പദവി അംഗരാജ്യങ്ങള്‍ ഊഴമനുസരിച്ച് ഏറ്റെടുക്കുകയാണ് പതിവ്.27 അംഗരാജ്യങ്ങളാണുളളത്. അധികാരം കുറവാണെങ്കിലും യൂറോപ്പിന്റെ അജണ്ടയില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ പ്രസിഡന്റ് പദവി സഹായിക്കും.
യൂറോപ്പിനെ വീണ്ടും പ്രൗഢമാക്കുക എന്നതാണ് യൂറോപ്യന്‍ യൂണിയന് നേതൃസ്ഥാനത്ത് ഹംഗറിയുടെ മുദ്രാവാക്യം.യുക്രെയ്നിന് പിന്തുണ ഉള്‍പ്പെടെ യൂറോപ്യന്‍ യൂണിയന്റെ പൊതുനിലപാടിനോട് എതിര്‍പ്പുളള നേതാവാണ് ഓര്ബന്. ഈ നിലപാട് മൂലം യൂറോപ്യന്‍ യൂണിയനില്‍ ഹംഗറി ഒറ്റപ്പെട്ടിരിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: