ന്യൂദല്‍ഹി: മാനനഷ്ട കേസില്‍ പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കര്‍ക്ക് അഞ്ച് മാസം തടവ് ശിക്ഷ.നിലവില്‍ ദല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണറായ നവീന്‍ സക്‌സേന 2001 ല്‍ നല്‍കിയ മാനനഷ്ട കേസിലാണ് ശിക്ഷ വിധിച്ചത്.
ദല്‍ഹി മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയാണ് വിധി പ്രസ്താവം നടത്തിയത്. സക്‌സേനയ്‌ക്ക് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടു.
2001-ല്‍ നല്‍കിയ ക്രിമിനല്‍ മാനനഷ്ട കേസിലാണ് മേധാ പട്കറെ മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് രാഘവ് ശര്‍മ്മ ശിക്ഷിച്ചത്. അപ്പീല്‍ നല്‍കുന്നതിന് ശിക്ഷ 30 ദിവസത്തേക്ക് കോടതി സസ്പെന്‍ഡ് ചെയ്തു. മേധാ പടികറുടെ പ്രായവും ആരോഗ്യവും കണക്കിലെടുത്താണ് ഒന്നോ രണ്ടോ വര്‍ഷത്തെ തടവ് വിധിക്കാത്തത് എന്നും കോടതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: