ചെന്നൈ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏക മത്സര ടെസ്റ്റില്‍ ഭാരത വനിതകള്‍ക്ക് മേല്‍കൈ. ദക്ഷിണാഫ്രിക്കയെ ഫോളോ ഓണ്‍ ചെയ്യിച്ച ഭാരതം രണ്ടാം ഇന്നിങ്സില്‍ പക്ഷെ പരീക്ഷണം നേരിടുകയാണ്. മൂന്നാം ദിവസമായ ഇന്നലെ വിക്കറ്റെടുക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിങ്സില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 262 റണ്‍സെടുത്തിട്ടുണ്ട്. ദക്ഷിണാഫ്രിക്കയുടെ സൂന് ലൂസ് സെഞ്ചുറി(109) നേടി. നായികയും ഓപ്പണറുമായ ലോറ വോള്‍വാര്‍ഡ്റ്റ്(93*)പുറത്താകാതെ നില്‍ക്കുന്നുണ്ട്. ആദ്യ ഇന്നിങ്സിലെ അര്ദ്ധസെഞ്ചുറിക്കാരി മരിസാനെ കാപ്പ്(15) ആണ് ഒപ്പമുള്ളത്. ഓപ്പണര്‍ അന്നെകെ ബോഷ്(ഒമ്പത്) പുറത്തായി.
ആദ്യ ഇന്നിങ്സില്‍ ഭാരതത്തിനായി സ്നേഹ് റാണ എട്ട് വിക്കറ്റ് നേടി. 25.3 ഓവര്‍ എറിഞ്ഞ താരം 77 റണ്‍സ് വഴങ്ങിയാണ് എട്ട് വിക്കറ്റ് നേടിയത്. മൂന്നാം ദിവസമായ ഇന്നലെ വളരെ വേഗം ദക്ഷിണാഫ്രിക്കയുടെ ആദ്യ ഇന്നിങ്സ് തീര്‍ന്നു. 266 റണ്‍സാണെടുത്തത്. ആദ്യ ഇന്നിങ്സില്‍ ഭാരതം റിക്കാര്‍ഡ് സ്കോറായ 603 റണ്‍സ് കണ്ടെത്തി ഡിക്ലയര്‍ ചെയ്യുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: