ഭുവനേശ്വര്‍: ഒഡീഷയിലെ പുരി ജഗന്നാഥ് രഥയാത്ര മഹോത്സവത്തിനായി വിപുലമായ ഒരുക്കങ്ങളുമായി റെയില്‍വെ. ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി കഴിഞ്ഞ ദിവസം കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് പുരി റെയില്‍വെ സ്റ്റേഷന് സന്ദര്‍ശിച്ചു.
രഥോത്സവത്തില്‍ പങ്കെടുക്കുന്നതിനായി ഭക്തജനങ്ങളുടെ സൗകര്യാര്‍ത്ഥം 315 പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ നടത്തും. ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഡ്, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ നിന്നാണ് പ്രത്യേക സര്‍വീസുകള്‍. 25000ലധികം തീര്‍ത്ഥാടകര്‍ക്ക് റെയില്‍വെ താമസസൗകര്യം ഒരുക്കും. കുടിവെള്ളം, മെഡിക്കല്‍, ആംബുലന്‍സ്, ഭക്ഷണ സൗകര്യങ്ങളും റെയില്‍വെ ഒരുക്കും. 15 ലക്ഷം യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്.
ഒഡീഷ മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജി, ഉപമുഖ്യമന്ത്രിമാരായ കെ.വി. സിങ് ദേവ്, പ്രവതി പരിദ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. ജൂലൈ ഏഴിനാണ് വിശ്വപ്രസിദ്ധമായ പുരി രഥോത്സവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: