റാഞ്ചി: ഝാര്‍ഖണ്ഡില്‍ കനത്ത മഴയില്‍ നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നു. ഗിരിധ് ജില്ലയിലെ ഫത്തേഹ്പൂര്, ഭേല്വാഘടി ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന അര്‍ഗ നദിക്ക് കുറുകെയുള്ള പാലമാണ് തകര്‍ന്നത്. സംഭവത്തില്‍ ആളപായം ഇല്ലെന്ന് പോലീസ് പറഞ്ഞു. ശനിയാഴ്ച രാത്രി നിര്‍ത്താതെ പെയ്ത മഴയില്‍ നദിയിലെ ജലനിരപ്പ് ഉയര്‍ന്നതാണ് പാലം തകരാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. അഞ്ച് കോടി ചെലവിലാണ് പാലം നിര്‍മിക്കുന്നത്.
ഒരാഴ്ച മുമ്പാണ് പാലത്തിന്റെ തുണുകള്‍ സ്ഥാപിച്ചത്. 28 ദിവസങ്ങളെങ്കിലും കഴിഞ്ഞാലേ ഈ തൂണുകള്‍ക്ക് ബലമൂണ്ടാകൂ. കനത്ത മഴ മൂലമാണ് പാലം തകര്‍ന്നതെന്നാണ് ഗിരിധ് റോഡ് കണ്‍സ്ട്രക്ഷന്‍ ഡിപ്പാര്‍ട്മെന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. തകര്‍ന്ന അത്രയും ഭാഗങ്ങള്‍ പുനര്‍ നിര്‍മിക്കാനുള്ള നടപടികള്‍ എത്രയും പെട്ടന്ന് പൂര്‍ത്തിയാക്കണമെന്ന് കോണ്‍ട്രാക്ടറോട് ആവശ്യപ്പെട്ടതായും ജില്ലാ അധികൃതര്‍ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: