തിരുവനന്തപുരം : നിയമസഭാ മന്ദിരത്തിന്റെ മേല്‍ത്തട്ടിന്റെ ഭാഗം ഇളകിവീണ് വാച്ച് ആന്‍ഡ് വാര്‍ഡിന് പരിക്കേറ്റു. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം 3.30ഓടെയാണ് സംഭവം.
നിയമസഭാ ഹാളിന്റെ തൊട്ടടുത്തുള്ള കോറിഡോറിന്റെ മുകള്‍ചുമരിലുള്ള ഒരു ഭാഗമാണ് ഇളകി വീണത്. ഇതിന്റെ ഒരു ഭാഗം വാച്ച് ആന്‍ഡ് വാര്‍ഡിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു.
ഉടന്‍ തന്നെ നിയമസഭാ മന്ദിരത്തിലെ ഡോക്ടര്‍ ഇദ്ദേഹത്തിന് പ്രാഥമിക ചികിത്സ നല്കി. സുരക്ഷാ ഉദ്യോഗസ്ഥന്റെ കൈയ്ക്കാണ് പരിക്ക്.നിയമസഭാ സമ്മേളനം നടക്കവെയാണ് അപകടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: