കാസര്‍കോട്: കനത്ത മഴയില്‍ മരം വീണ് വീട് തകര്‍ന്ന് ഒരു കുടുംബത്തിലെ നാല് പേര് ദാരുണമായി മരിച്ചു. ഇന്നലെ പുലര്‍ച്ചെ ഉള്ളാള്‍ മുന്നൂര് മദനി നഗറിലാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. റിഹാന മന്‍സിലിലെ യാസിര്‍ (45), ഭാര്യ മറിയം ഉമ്മ (40), മക്കളായ റിഹാനാന് (11), റിഫാന്‍ (17) എന്നിവരാണ് മരിച്ചത്. അയല്‍വാസിയായ അബൂബക്കറിന്റെ വീടിന്റെ മതിലാണ് യാസിറിന്റെ വീടിന് മുകളിലേക്ക് വീണത്. ബന്ദറിലാണ് യാസിര്‍ ജോലി ചെയ്തിരുന്നത്.
രാത്രിയില്‍ ശക്തമായ മഴയില്‍ രണ്ട് മരങ്ങള്‍ വീടിന്റെ മുകളിലേക്ക് പതിക്കുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെയാണ് നാലുപേരെയും മരിച്ച നിലയില്‍ നാട്ടുകാര്‍ കണ്ടെത്തിയത്. മൂന്ന് മണിക്കൂര്‍ പരിശ്രമിച്ചാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. മൂന്ന് മൃതദേഹങ്ങള്‍ പ്രദേശവാസികള്‍ തന്നെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പുറത്തെടുത്തുവെങ്കിലും അഗ്നിരക്ഷാസേനയെത്തിയാണ് നാലാമത്തെ മൃതദേഹം പുറത്തെടുക്കാനായത്. റിഹാനയും റിഫാനും വിദ്യാര്‍ത്ഥികളാണ്. മൂത്ത മകള്‍ റഷീനയെ കേരളത്തിലേക്കാണ് വിവാഹം കഴിച്ചയച്ചിട്ടുള്ളത്. ബലിപെരുന്നാളിന് റഷീന സ്വന്തം വീട്ടിലേക്ക് വന്നിരുന്നെങ്കിലും ചൊവ്വാഴ്ച ഭര്‍ത്താവിന്റെ വീട്ടിലേക്ക് മടങ്ങിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: