ന്യൂദല്‍ഹി: പാരിസ് ഒളിംപിക്സിനുള്ള 16 അംഗ ഭാരത ടീമിനെ ഹോക്കി ഇന്ത്യ ഇന്നലെ പ്രഖ്യാപിച്ചു. ഹര്‍മന്‍പ്രീത് സിങ് നായക സ്ഥാനത്ത് തുടരും. അടുത്ത മാസം 26 മുതല്‍ ആഗസ്ത് 11 വരെയാണ് പാരിസ് ഒളിംപിക്സിലെ ഹോക്കി മത്സരങ്ങള്‍.
ടീമില്‍ ഒളിംപിക്സില്‍ ആദ്യമായി കളിക്കുന്ന അഞ്ച് താരങ്ങളുണ്ട്. മദ്ധ്യനിര താരം ഹാര്‍ദിക് സിങ് ആണ് ഉപനായകന്‍.
നായകന് ഹര്‍മന്‍പ്രീത് 2016ലെ റയോ ഡി ജനീറോ ഒളിംപിക്സിലെ ഭാരത ടീമിലും ഉള്‍പ്പെട്ടിരുന്നു. കഴിഞ്ഞ നാല് പതിറ്റാണ്ട് ശേഷം ടീം ആദ്യമായി മെഡല്‍ നേടിയപ്പോഴും ടീമിന്റെ ഭാഗവാക്കായിരുന്നു. പരിചയ സമ്പന്നനായ മലയാളി ഗോള്‍കീപ്പര്‍ പി.ആര്. ശ്രീജേഷും ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മദ്ധ്യനിരതാരം മന്‍പ്രീത് സിങ്ങും ടീമിലുണ്ട്. ഇരുവരുടെയും നാലാം ഒളിംപിക്സ് ആണിത്.
ജര്‍മന്‍പ്രീത് സിങ്, സഞ്ചയ്, രാജ് കുമാര്‍ പാല്, അഭിഷേക്, സുഖ്ജീത്ത് സിങ് എന്നീ അഞ്ച് താരങ്ങളാണ് ഇത്തവണ ആദ്യമായി ഒളിംപിക്സ് മത്സരത്തിനായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
ഒളിംപിക്സ് ഹോക്കിയില്‍ പൂള് ബിയിലാണ് ഭാരതം ഉള്‍പ്പെട്ടിരിക്കുന്നത്. ബെല്‍ജിയം, ഓസ്ട്രേലിയ, അര്‍ജന്റീന, ന്യൂസിലന്‍ഡ് അര്‍ലന്‍ഡ് എന്നിവരാണ് മറ്റ് ടീമുകള്‍. പരസ്പരം ഏറ്റുമുട്ടി പോയിന്റ് പട്ടികയില്‍ മുന്നിലെത്തുന്ന നാല് ടീമുകള്‍ ക്വാര്‍ട്ടറിലേക്ക് മുന്നേറുന്ന വിധത്തിലാണ് മത്സരക്രമം. ഭാരതത്തിന്റെ ആദ്യ മത്സരം ജൂലൈ 27ന് ന്യൂസിലന്‍ഡിനെതിരെയാണ്.
ഭാരത ടീം: ഗോള്‍ കീപ്പര്‍- പി.ആര്. ശ്രീജേഷ്
പ്രതിരോധത്തില്‍- ജര്‍മന്‍പ്രീത് സിങ്, അമിത്ത് റോഹിദാസ്, ഹര്‍മന്‍പ്രീത് സിങ്, സുമിത്ത്, സഞ്ചയ്.
മദ്ധ്യനിരയില്‍ രാജ്കുമാര് പാല്, ഷംസീര്‍ സിങ്, മന്‍പ്രീത് സിങ്, ഹാര്‍ദിക് സിങ്, വിവേക് സാഗര്‍ പ്രസാദ്.
മുന്നേറ്റത്തില്‍ അഭിഷേക്, സുഖ്ജീത്ത് സിങ്, ലളിത് കുമാര്‍ ഉപാധ്യായ്, മന്ദീപ് സിങ്. ഗുജ്രന്ത് സിങ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: