ലഖ്നൗ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ‘കൊലപാതകക്കുറ്റം ചുമത്തപ്പെട്ടയാള്‍’ എന്ന് അധിക്ഷേപിച്ച രാഹുല്‍ഗാന്ധിയോട് നേരിട്ട് കോടതിയില്‍ ഹാരജാകാന്‍ ഉത്തര്‍പ്രദേശ് കോടതി. ഉത്തര്‍പ്രദേശിലെ സൂല്‍ത്താന്‍ പൂര് എംഎല്‍എ-എംപി കോടതിയാണ് ജൂലായ് രണ്ടിന് ഈ അപകീര്‍ത്തിക്കേസില്‍ നേരിട്ട് ഹാജരാകാന്‍ രാഹുല്‍ഗാന്ധിയോട് ആവശ്യപ്പെട്ടത്.
2018ല്‍ ആണ് അമിത് ഷായെ രാഹുല്‍ ഗാന്ധി അധിക്ഷേപിച്ചത്. ബെംഗളൂരുവില്‍ നടത്തിയ ഒരു വാര്‍ത്താസമ്മേളനത്തിലാണ് കൊലപാതകക്കുറ്റം ചുമത്തപ്പെട്ടയാള്‍’ എന്ന് രാഹുല്‍ ഗാന്ധി അമിത് ഷായെ ആക്ഷേപിച്ചത്. ഈ കേസില്‍ രാഹുല്‍ ഗാന്ധിയ്ക്ക് ജാമ്യം ലഭിച്ചിരുന്നു. സൂല്‍ത്താന്‍ പൂര് എംഎല്‍എ-എംപി കോടതി ജഡ്ജി ശുഭം വര്‍മ്മയാണ് ജൂലായ് രണ്ടിന് രാഹുല്‍ ഗാന്ധിയോട് നേരിട്ട് കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഈ കേസില്‍ തന്നെക്കൂടി കക്ഷിചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് രാം പ്രതാപ് അപേക്ഷയുമായി കോടതിയെ സമീപിച്ചെങ്കിലും അത് കോടതി തള്ളി. ഈ കേസില്‍ ഇരയോ ഏതെങ്കിലും തരത്തില്‍ ബന്ധമുള്ളതോ ആയ വ്യക്തിയല്ലാത്തതിനാല്‍ രാം പ്രതാപിന്റെ അപേക്ഷ തള്ളിക്കളയുന്നതായി ജഡ്ജി പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ അഭിഭാഷകന് കാശി പ്രസാദ് ശുക്ലയും ഇതിനെ എതിര്‍ത്തു. രാഹുല്‍ ഗാന്ധിയ്ക്കെതിരെ 2018ല്‍ അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്തത് ബിജെപി നേതാവ് വിജയ് മിശ്രയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: