ഗുരുവായൂര്‍: പുന്നത്തൂര്‍ കോട്ടയിലേയ്ക്ക് ദേവസ്വം ആനത്താവളം മാറ്റിസ്ഥാപിച്ചിട്ട് നാളേയ്ക്ക് 49 വര്‍ഷം. ശ്രീഗുരുവായൂരപ്പന്റെ ഗജസമ്പത്തുക്കള്‍ പുന്നത്തൂര്‍ ആനത്താവളത്തിലേയ്ക്ക് എത്തിയതിന്റെ 26-ാം വര്‍ഷികാഘോഷം, ആനവിഭാഗത്തില് സേവനമനുഷ്ഠിച്ച് വിരമിച്ച ജീവനക്കാരുടെ വകയായി വിശേഷമായ ആനയൂട്ടോടെ വിപുലമായി ആഘോഷിയ്ക്കുന്നു.
കഴിഞ്ഞ നാല് വര്‍ഷമായി വാര്‍ഷിക ദിനത്തില്‍ നടത്തുന്ന ആനയൂട്ടിനേക്കാള് വിശേഷാല്‍ ആനയൂട്ടാണ് വിരമിച്ച ജീവനക്കാരുടെ വകയായി നാളെ നടക്കുന്ന ആനയൂട്ടിന് ഒരുക്കിയിട്ടുള്ളത്. ഉച്ചയ്ക്ക് മൂന്നുമണിക്ക് പുന്നത്തൂര്‍ ആനത്താവളത്തില്‍ വെച്ച് നടത്തുന്ന ആനയൂട്ടില്‍ ദേവസ്വത്തിലെ 38 ആനകളും പങ്കെടുക്കും. ആനകള്‍ക്ക് വിശേഷാല്‍ ആനയൂട്ട് വിഭവങ്ങള്‍ക്ക് പുറമേ, തണ്ണീര്‍മത്തനും ഇത്തവണത്തെ വിഭവങ്ങളില്‍ ഉള്‍പ്പെടുത്തുന്നുണ്ട്.
വിരമിക്കുന്ന ആനക്കാരന് ഇ. രാഘവനെയും, ആനത്താവളത്തിലെ വനിതാ അസിസ്റ്റൻ്റ് മാനേജര്‍ ബീനയേയും കോട്ടയില്‍വെച്ച് ആദരിയ്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: