ന്യൂദല്‍ഹി : നീറ്റ് യു ജി പരീക്ഷ ക്രമക്കേടില്‍ കേസെടുത്ത് സിബിഐ. അന്വേഷണം വിദ്യാഭ്യാസ മന്ത്രാലയം കൈമാറിയതിന് പിന്നാലെയാണ് ഇത്.
ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന സംശയത്തെ തുടര്‍ന്ന് ഞായറാഴ്ച നടത്താനിരുന്ന നീറ്റ്-പിജി പരീക്ഷ അവസാന നിമിഷം മാറ്റിവച്ചു. തട്ടിപ്പുകാര്‍ വിദ്യാര്‍ത്ഥികളെ ബന്ധപ്പെട്ടതായി വിവരം ലഭിച്ച സാഹചര്യത്തില്‍ പരീക്ഷാ ബോര്‍ഡ് പൊലീസില്‍ പരാതി നല്കി. അതിനിടെ, ഗ്രേസ് മാര്‍ക്ക് നല്കിയ 1563 വിദ്യാര്‍ഥികള്‍ക്കുള്ള നീറ്റ് യുജി പുനപരീക്ഷ ഇന്ന് നടന്നു.
മെഡിക്കല്‍ പരീക്ഷ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ സമൂഹമാധ്യമങ്ങളില്‍ നടത്തിയ പരിശോധനയിലാണ് നീറ്റ് പിജി പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ന്നതായി സംശയമുണ്ടായത്. ക്രമക്കേടിന് സാധ്യത തിരിച്ചറിഞ്ഞതോടെ പരീക്ഷ ബോര്‍ഡ് പോലീസില്‍ പരാതി നല്കി. പരീക്ഷ മാറ്റിവച്ചെന്ന് ഇന്നലെ രാത്രിയാണ് അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: