പത്രക്കടലാസിന്റെ നിര്‍മാണത്തിന് മരങ്ങള്‍ കൂടിയേ തീരൂ എന്ന് നമുക്കറിയാം. മരത്തിന്റെ കോശങ്ങളില്‍ അടങ്ങിയിട്ടുള്ള പോളിമര്‍ ആയ ലിഗ്നിന്‍ വിഘടിക്കുമ്പോഴാണ് ന്യൂസ്പ്രിന്റ് നിര്‍മ്മാണത്തിന് ആവശ്യമായ സെല്ലുലോസ് രൂപമെടുക്കുക. പക്ഷേ ആ രാസപ്രക്രിയയില്‍ പ്രകൃതിക്ക് ഉണ്ടാവുക പരിക്കുകള്‍ മാത്രം. കാരണം അപ്പോള്‍ കണക്കില്ലാത്ത ഗ്രീന്‍ഹൗസ് വാതകങ്ങള്‍ പുറത്തുവന്നില്ലെങ്കിലോ.
സംഗതി ഭദ്രം: ശുദ്ധം! അതിനുള്ള മാര്‍ഗമാണ് നോര്‍ത്ത് കരോലിന സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഒരു സംഘം ഗവേഷകര്‍ രൂപപ്പെടുത്തിയത്. പാരമ്പര്യവാഹികളായ ജീനുകളെ വെട്ടിമുറിച്ച് പുത്തന്ജീവരൂപങ്ങള്ക്ക് ജീവന് നല്കുന്ന ജീന്‍ എഡിറ്റിങ് സാങ്കേതികവിദ്യയാണ് ഇവിടെ ഗവേഷകര്‍ പ്രയോഗിച്ച് വിജയിച്ചത്.
ജീന്‍ എഡിറ്റിങ് വിദ്യയായ ‘ക്രിസ്പര്‍’ ഉപയോഗപ്പെടുത്തി ലിഗ്നിന്‍ ഇല്ലാത്ത മരങ്ങളെ സൃഷ്ടിച്ചെടുക്കുക. അങ്ങനെ ജനിപ്പിച്ചെടുക്കുന്ന മരങ്ങള്‍ കടലാസ് നിര്‍മാണത്തിന് ചെലവ് കുറയ്ക്കുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ഒപ്പം പത്രക്കടലാസ് നിര്‍മ്മാണത്തിന്റെ ചെലവ് കുറയ്ക്കുമെന്നും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: