മുംബൈ :തന്നേക്കാള്‍ രണ്ട് വയസ്സിന് ഇളപ്പമുള്ള മുസ്ലിം യുവാവുമായുള്ള മകളുടെ വിവാഹബന്ധം എവിടെ എത്തിച്ചേരും എന്ന ആശങ്ക ശത്രുഘന്‍ സിന്‍ഹയ്ക്കും ഭാര്യ പൂനം സിന്‍ഹയ്ക്കും ഉണ്ട്. കാരണം ബോളിവുഡില്‍ ഉടഞ്ഞുപോയ എത്രയോ ഹിന്ദു-മുസ്ലിം വിവാഹത്തിന് സാക്ഷ്യം വഹിച്ചവരാണല്ലോ ഇരുവരും. മതത്തിന് പുറമെ മറ്റൊരു വിഷയം കൂടിയുണ്ട്. സഹീര്‍ ഇഖ്ബാലിനേക്കാള് രണ്ട് വയസ്സിന് മൂത്തതാണ് സൊനാക്ഷി സിന്‍ഹ.
പുറമേയ്ക്ക് ശത്രുഘന്‍ സിന്‍ഹ സന്തോഷം അഭിനയിക്കുന്നു എന്നാണ് മാധ്യമങ്ങളില്‍ പരക്കുന്ന അഭ്യൂഹം. ബിജെപി വിട്ട് കോണ്‍ഗ്രസിലും പിന്നീട് തൃണമൂലിലും അഭയം തേടിയ ശത്രുഘന്‍ സിന്‍ഹയ്ക്ക് മതേതര പിതവായി നിലകൊണ്ടേ മതിയാവൂ. പക്ഷെ ബോളിവുഡിലെ ചരിത്രം തന്നെയാണ് ഒരു കാലത്ത് ബോളിവുഡിലെ സ്റ്റാറുകളായ ശത്രുഘന്‍ സിന്‍ഹയേയും പൂനം സിന്‍ഹയെയും വേട്ടയാടുന്നത്.
ബോളിവുഡില്‍ തകര്‍ന്നുപോയ ചില വിവാഹങ്ങള്‍ പറയാം. ഫര്ഹാന് അഖ്തര്‍ എന്ന മുസ്ലിം അധുനാ ബബാനി ഹിന്ദുവിനെ വിവാഹം കഴിച്ചത് 2000ല്‍. 17 വര്‍ഷത്തിന് ശേഷം ഈ വിവാഹം വിവാഹമോചനത്തില്‍ അവസാനിച്ചു. ആമിര്ഖാന്-റീന ദത്ത വിവാഹം. കൊടുമ്പിരിക്കൊണ്ട പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. 1986ല്‍ ആയിരുന്നു വിവാഹം. പിന്നീട് 2002ല്‍ ഇരുവരും വിവാഹമോചനം നേടി.
സെയ് ഫ് അലിഖാന്- അമൃത സിങ്ങ് വിവാഹജീവിതം ഏറെ കൊട്ടിഘോഷിക്കപ്പെട്ട ഒന്നായിരുന്നു. പക്ഷെ നീണ്ടുനിന്നത് 12 വര്‍ഷം. പിന്നീട് അഞ്ച് കോടിയുടെ നഷ്ടപരിഹാരം നല്കി വിവാഹ മോചനം.
മറ്റൊരു വിവാഹമാണ് ഹൃതിക് റോഷന്-സുസന്ന ഖാന് വിവാഹം. വിവാഹബന്ധം നീണ്ടുനിന്നത് 13 വര്‍ഷം.പിന്നീട് സൂസന്ന ഖാന് 40 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടുവെന്നത് രഹസ്യവാര്‍ത്ത.
ഏറ്റവുമൊടുവില്‍ മലൈക അറോറനും സല്മാന് ഖാന്റെ സഹോദരന് അര്‍ബാസ് ഖാനും തമ്മിലുള്ള വിവാഹം. ഇതും ഒടുവില്‍ വിവാഹ മോചനത്തില്‍ അവസാനിച്ചു.
സൊനാക്ഷിയുടെ ഭര്‍ത്താവാകാന്‍ പോകുന്ന സഹീര്‍ ഇക്ബാലിന്റെ പിതാവ് ഇഖ്ബാല്‍ രത്തന്‍സി വലിയ സമ്പന്നനായ ജ്വല്ലറി ബിസിനിസുകാരനാണ്. അദ്ദേഹം പറയുന്നത് സൊനാക്ഷിയെ മതം മാറ്റില്ല എന്നാണ്. സഹീറിന്റെയും സൊനാക്ഷിയുടെയും വിവാഹം ഹിന്ദു രീതിയിലോ മുസ്ലിം രീതിയിലോ ആകില്ലെന്നും സിവില്‍ മാര്യേജ് ആയിരിക്കുമെന്നും ഇഖ്ബാല്‍ രത്തന്‍സി പറയുന്നു. വിവാഹത്തിന് മുന്‍പുള്ള ഇത്തരം വാദങ്ങള്‍ വിവാഹശേഷം എന്തായിത്തീരും എന്ന ആശങ്കയിലാണ് ശത്രുഘന്‍ സിന്‍ഹയുടെ സുഹൃത്തുക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: