വാഷിംഗ്ടണ്‍ :കുടിയേറ്റ വിഷയത്തില്‍ നിലപാടില്‍ അയവ് വരുത്തി അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.അമേരിക്കയിലെ കലാലയങ്ങളില്‍ നിന്ന്് ബിരുദ പഠനം പൂര്‍ത്തിയാക്കുന്നവര്‍ തങ്ങളുടെ രാജ്യത്തേക്ക് മടങ്ങുന്നത് തടയാന്‍ ഇവര്‍ക്ക് ഓട്ടോമാറ്റിക് ഗ്രീന്‍ കാര്‍ഡ് നല്‍കുമെന്നാണ് ട്രംപിന്റെ വാഗ്ദാനം.
നവംബറില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കുടിയേറ്റ വിഷയത്തില്‍ ഡൊണാള്‍ഡ് ട്രംപ് നിലപാട് മയപ്പെടുത്തിയത്. അമേരിക്കയില്‍ സ്ഥിര താമസത്തിനുള്ള രേഖയാണ് ഗ്രീന്‍ കാര്‍ഡ്.
ബിരുദ പഠനം പൂര്‍ത്തായിക്കുന്നവര്‍ക്ക് പ്രത്യേകം അപേക്ഷ നല്‍കാതെ ഓട്ടോമാറ്റിക് ഗ്രീന്‍ കാര്‍ഡ് ലഭിക്കാന്‍ ആവശ്യമായ നിലപാട് സ്വീകരിക്കുമെന്നാണ് ട്രംപിന്റെ വാഗ്ദാനം. അമേരിക്കയില്‍ പഠനത്തിന് ശേഷം നാടുകളിലേക്ക് പോകുന്നവര്‍ സ്വന്തം രാജ്യത്ത് കമ്പനികള്‍ തുടങ്ങി അതിസമ്പന്നരായി മാറുകയും തൊഴില്‍ദാതാക്കളായി മാറുകയും ചെയ്യുകയാണെന്ന് ട്രംപ് പറഞ്ഞു. ഇത്തരക്കാരെ അമേരിക്കയിലെ പഠനത്തിന് ശേഷം ഇവിടെ തന്നെ തുടരാനും സംരംഭങ്ങള്‍ ആരംഭിക്കാന്‍ പ്രേരിപ്പിക്കുകയാണ് ലക്ഷ്യമെന്നും വ്യക്തമാക്കി.
അമേരിക്കയിലെ മുന്‍നിര സര്‍വകലാശാലകളില്‍ പഠിക്കാനെത്തുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ അവരുടെ നാടുകളിലേക്ക് മടങ്ങിപ്പോകുന്നത് അമേരിക്കയ്‌ക്ക് വലിയ നഷ്ടമാണ്.അമേരിക്കന്‍ പ്രസിഡന്റ് പദവിയിലിരുന്ന കാലത്ത് തന്നെ ചെയ്യാന്‍ ആഗ്രഹിച്ചിരുന്ന കാര്യമാണിതെന്നും കൊവിഡ് വന്നതിനാലാണ് ഇത് സാധിക്കാതെ പോയതെന്നും വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: