ന്യൂഡല്‍ഹി: പുതിയ ലോക്സഭാംഗങ്ങളില്‍ 170 പേര് ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ പ്രതികളാണ്. കഴിഞ്ഞ ലോക്സഭയില്‍ ഇത്തരക്കാരുടെ എണ്ണം 159 ആയിരുന്നു. സമാജ് വാദി പാര്‍ട്ടിയിലാണ് താരതമ്യേന കൂടുതല്‍ പ്രതികള്‍: 46 ശതമാനം . കോണ്‍ഗ്രസില്‍ 32 ശതമാനം, ബിജെപിയില്‍ 26 ശതമാനം ഡിഎംകെയില്‍ 27 ശതമാനം, ശിവസേന ഷിന്‍ഡേ വിഭാഗത്തില്‍ 57 ശതമാനം, ടിഡിപിയില്‍ 31 ശതമാനം എന്നിങ്ങനെയാണ് മറ്റ് പാര്‍ട്ടികള്‍ തിരിച്ചുള്ള കണക്കുകള്‍.
കൊലപാതക കേസില്‍ പ്രതികളായി നാലുപേരും കൊലപാതകശ്രമകേസില്‍ 27 പേരും ലോക്സഭാംഗങ്ങളായുണ്ട്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമക്കേസില്‍ പെട്ടവര്‍ 15 പേരാണ്. തട്ടിക്കൊണ്ടുപോകല്‍ കേസുകളില്‍ 4 പേര്. വിദ്വേഷ പ്രസംഗത്തിന് 43 പേരും പ്രതികളായുണ്ട്. കേസില്‍ പെട്ട 1191 പേരാണ് ഇക്കുറി ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: