ബെംഗലൂരു: നാട്ടിലെത്തിയ ദക്ഷിണാഫ്രിക്കന്‍ ടീമുമായി രണ്ടാമങ്കത്തിനൊരുങ്ങി ഭാരതം. മൂന്ന് മത്സര ഏകദിന പരമ്പരയിലെ ആദ്യ കളി 143 റണ്‍സ് ജയം സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ഹര്‍മന്‍പ്രീത് കൗറും കൂട്ടരും. ഇന്നത്തെ മത്സരത്തിലും തിരിച്ചടി നേരിട്ടാല്‍ പരമ്പര കൈവിട്ടുപോയേക്കുമെന്ന ആശങ്കയിലാണ് ലോറ വോല്വാര്ദ്ടിന് കീഴിലുള്ള ദക്ഷിമാഫ്രിക്കന്‍ വനിതകള്‍.
ഭാരത ഓപ്പണര്‍ സ്മൃതി മന്ദാനയുടെ സെഞ്ചുറി(117) പ്രകടനവും ലെഗ് സ്പിന്നര്‍ ആശാ ശോഭനയുടെ നാല് വിക്കറ്റ് പ്രകടനവുമാണ് ആദ്യ മത്സരത്തില്‍ ഭാരതത്തിന്റെ വിജയത്തില്‍ നിര്‍ണായകമായത്. 8.4 ഓവര്‍ എറിഞ്ഞ ആശ ശോഭന 21 റണ്‍സ് വഴങ്ങിയാണ് നാല് വിക്കറ്റ് നേടിയത്. രണ്ട് ഓവറുകള്‍ മെയ്ഡനാക്കി. ആദ്യ മത്സരത്തില്‍ 143 റണ്‍സിനായിരുന്നു ഭാരതത്തിന്റെ വിജയം.
പരമ്പരയിലെ മൂന്ന് മത്സരങ്ങളും ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് നടക്കുക. മൂന്നാമത്തെയും അവസാനത്തെയും മത്സരം ഞായറാഴ്ചയാണ്.
മൂന്ന് ഏകദിന പരമ്പരകള്‍ക്ക് പുറമെ ഒരു ടെസ്റ്റ് മത്സരവും മൂന്ന് ട്വന്റി20കളുമാണ് ദക്ഷിണാഫ്രിക്കയുടെ ഇത്തവണത്തെ വരപില് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ടെസ്റ്റും ടി20യിലെ എല്ലാ മത്സരങ്ങളും ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിലാണ്. 28നാണ് ടെസ്റ്റ് ആരംഭിക്കുക. അടുത്ത മാസം അഞ്ച്, ഏഴ്, ഒമ്പത് തീയതികളിലായാണ് മൂന്ന് മത്സര ട്വന്റി20 പരമ്പര.
പ്രതികരിക്കാൻ ഇവിടെ എഴുതുക: