കൊച്ചി: ബാലസാഹിതീ പ്രകാശന് വാര്‍ഷിക പൊതുസഭ ആലുവ കേശവസ്മൃതി ഹാളില്‍ നടന്നു. ബാലസാഹിതീ പ്രകാശന് ചെയര്മാന് എന്‍.ഹരീന്ദ്രന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി യു. പ്രഭാകരന് വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ പി.ബി.അശോകന് സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ബാലഗോകുലം സംസ്ഥാന കാര്യദര്‍ശി സി.അജിത്ത് പ്രഭാഷണം നടത്തി. ഗാനരചയിതാവും സാഹിത്യകാരനുമായ ഐ.എസ്. കുണ്ടൂര്‍ , പ്രസാധകനും സാഹിത്യകാരനുമായ മാത്യുസ് അവന്തി എന്നിവര്‍ ആശംസ നേര്‍ന്നു.
പുതിയ ഭാരവാഹികള്‍: ചെയര്മാന് ഡോ.ഗോപി പുതുക്കോട് , വൈസ് ചെയര്മാന് മാര്‍ ഐ.എസ്. കുണ്ടൂര്‍ , മാത്യുസ് അവന്തി , ജനറല്‍ സെക്രട്ടറി യു. പ്രഭാകരന്, ജോയിന്റ് സെക്രട്ടറി മാര്‍ എം.എ.അയ്യപ്പന്, ശ്രീജിത്ത് മൂത്തേടത്ത് , ട്രഷറര്‍ പി.അശോകന് എന്നിവര്‍ ഉള്‍പ്പെടുന്ന 16 അംഗസമിതി നിലവില്‍ വന്നു. ഡോ.എ.ആര്.എസ്മേനോന്‍ സ്വാഗതവും, എം. എ.അയ്യപ്പന് മാസ്റ്റര്‍ കൃതജ്ഞതയും രേഖപ്പെടുത്തി.
ബാലസാഹിതീ പ്രകാശന്റെ നേതൃത്വത്തില്‍ എസ്.രമേശന് നായര്‍ അനുസ്മരണവും നടത്തി. ബാലസാഹിതീ പ്രകാശന് സംസ്ഥാന അധ്യക്ഷന്‍ എന്‍.ഹരീന്ദ്രന്‍ മാസ്റ്റര്‍ അധ്യക്ഷനായ ചടങ്ങ് ബാലഗോകുലം സംസ്ഥാന ഉപാധ്യക്ഷ ആര്.സുധാകുമാരി ഉദ്ഘാടനം ചെയ്തു. മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ മുരളി പാറപ്പുറം അനുസ്മരണ പ്രഭാഷണം നടത്തി. ഗാനരചയിതാവ് ഐ.എസ്.കുണ്ടൂര്‍ , ബാലസംസ്കാര കേന്ദ്രം അധ്യക്ഷന്‍ പി.കെ. വിജയരാഘവന് , സാഹിത്യകാരന് ഇ. കെ.രാജവര്‍മ്മ എന്നിവര്‍ സംസാരിച്ചു. എസ്.രമേശന് നായരുടെ പത്നി പി. രമടീച്ചറുടെ സാന്നിദ്ധ്യം ശ്രദ്ധേയമായി. സുനില്‍ ഉളിയന്നൂര്‍, നിള നായര്‍ , രാഹുല്‍ , പ്രവീണ. എസ് എന്നിവര്‍ എസ്.രമേശന് എഴുതിയ ഗാനങ്ങള്‍ ആലപിച്ചു. ബാലസാഹിതീ പ്രകാശന് സംസ്ഥാന സെക്രട്ടറി യു. പ്രഭാകരന് സ്വാഗതവും, ജോയിന്റ് സെക്രട്ടറി എം.എ.അയ്യപ്പന് മാസ്റ്റര്‍ കൃതജ്ഞതയും രേഖപ്പെടുത്തി
പ്രതികരിക്കാൻ ഇവിടെ എഴുതുക: