തൃശൂര്‍: സുരേഷ് ഗോപിയെ കെണിയില്‍ വീഴ്ത്തി തനിക്കാക്കി വെടക്കാക്കാന്‍ ശ്രമിച്ച നേതാവായിരുന്നു കോണ്‍ഗ്രസിന്റെ മുന്‍ എംഎല്‍എ അനില്‍ അക്കര. തൃശൂരില്‍ സുരേഷ് ഗോപിയെ തോല്പിക്കുമെന്ന് ദൃഡനിശ്ചയം ചെയ്ത അനില്‍ അക്കര സുരേഷ് ഗോപിയെ ഓരോ ഘട്ടത്തിലും വേട്ടയാടുന്നതിന് മുന്‍പന്തിയില്‍ ഉണ്ടായിരുന്നു.
ലൂര്‍ദ്ദ് മാതാവിന് സ്വര്‍ണ്ണത്താല്‍ തീര്‍ത്ത ജപമാല നല്കി മധുരപ്രതികാരം ചെയ്യാന്‍ കഴിഞ്ഞ ദിവസം സുരേഷ് ഗോപി ലൂര്‍ദ്ദ് പള്ളിയില്‍ എത്തിയിരുന്നു. സുരേഷ് ഗോപി സമര്‍പ്പിച്ച സ്വര്‍ണ്ണക്കിരീടത്തില്‍ ചെമ്പിന്റെ അളവെത്രെ എന്ന് ചോദിച്ചും മാതാവിന്റെ ശിരസ്സിലെ കിരീടം തട്ടിത്താഴെയിട്ട് മാതാവ് തന്നെ സുരേഷ് ഗോപിയെ തിരസ്കരിച്ചുവെന്നും തെരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസ് നേതാക്കള്‍ കള്ളപ്രചരണം നടത്തിയിരുന്നു.കോണ്‍ഗ്രസ് നേതാവായ അനില്‍ അക്കരയായിരുന്നു ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ കിരീടവിവാദം കുത്തിപ്പൊക്കിയത്. പിന്നീട് അത് സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. സുരേഷ് ഗോപിയ്ക്കെതിരെ സുരേഷ് ഗോപിയെ അത് വിലപ്പോയില്ലെന്നതിന്റെ തെളിവാണ് സുരേഷ് ഗോപിയ്ക്ക് ലഭിച്ച 74,686 വോട്ടുകളുടെ മൃഗീയ ഭൂരിപക്ഷം. സുരേഷ് ഗോപി തൃശൂരില്‍ നിന്നും ജയിച്ചാല്‍ 10 ലക്ഷം രൂപയുടെ സ്വര്‍ണ്ണം മാതാവിന് നല്‍കുമെന്ന് ഭാര്യ രാധിക വഴിപാട് നേര്‍ന്നിരുന്നു. ആ വഴിപാട് മാതാവിന് സ്വര്‍ണ്ണത്തിന്റെ ജപമാലയുടെ രൂപത്തില്‍ മാതാവിന്റെ കഴുത്തില്‍ ചാര്‍ത്തിക്കൊടുത്താണ് സുരേഷ് ഗോപി കഴിഞ്ഞ ശനിയാഴ്ച ലൂര്‍ദ്ദ് പള്ളിയില്‍ എത്തി മടങ്ങിയത്.
മാധ്യമപ്രവര്‍ത്തകയെ പീഢിപ്പിച്ചു എന്ന കള്ളപ്പരാതി കുത്തിപ്പൊക്കി കോഴിക്കോട് നടക്കാവ് പൊലീസിനെക്കൊണ്ട് കേരളത്തിലെ ഒരു മാധ്യമസ്ഥാപനത്തിന്റെ ഗൂഡാലോചനയുടെ ഭാഗമായി കേസെടുപ്പിച്ചിരുന്നു. പക്ഷെ അന്ന് സുരേഷ് ഗോപിയ്ക്ക് ജാമ്യം കിട്ടാവുന്ന 354 എ വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തിരുന്നത്. ലൈംഗികമായ ഉദ്ദേശ്യത്തോട് കൂടി സ്വാഗതര്‍ഹമല്ലാത്ത സ്പര്‍ശം എന്ന കുറ്റമാണ് 354എ എന്ന വകുപ്പിന്റെ പരിധിയില്‍ വരിക. അതിന് ജാമ്യം കിട്ടും. അതിനാലാണ് 2023 നവമ്പറില്‍ നടക്കാവ് പൊലീസില്‍ ഹാജരായ സുരേഷ് ഗോപിയ്ക്ക് ജാമ്യം ലഭിച്ചത്. അന്ന് റിപ്പോര്‍ട്ടര്‍ ചാനലില്‍ നടന്ന ഒരു ചാനല്‍ ചര്‍ച്ചയില്‍ സുരേഷ് ഗോപിയ്ക്കെതിരെ 354 എ വകുപ്പ് മാത്രം പോരാ, 354ലെ മുഴുവന്‍ വകുപ്പുകളും ചേര്‍ത്ത് പൊലീസ് കേസെടുക്കേണ്ടതായിരുന്നുവെന്നും അപ്പോള്‍ സുരേഷ് ഗോപിയ്ക്ക് ജാമ്യം കിട്ടുമായിരുന്നില്ലെന്നും വാദിച്ചത് അനില്‍ അക്കരയാണ്. തുടര്‍ന്ന് അധികം വൈകാതെ പൊലീസ് വീണ്ടും സുരേഷ് ഗോപിയ്ക്കെതിരെ 354ലെ മുഴുവന്‍ വകുപ്പുകളും ചേര്‍ത്ത് കേസെടുക്കുകയായിരുന്നു. പക്ഷെ ഇന്ന് ആ കേസിനെക്കുറിച്ച് മിണ്ടാന്‍ പോലും കഴിയാത്ത സ്ഥിതിയിലാണ് കേരളം ഭരിയ്ക്കുന്ന ഇടത് സര്‍ക്കാര്‍. പിന്നെ അനില്‍ അക്കരയുടെ കാര്യം പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: