ബെംഗളൂരു: രേണുകസ്വാമി കൊലപാതകകേസില്‍ കന്നഡ നടന് ദര്ശന് തോഗുദീപക്കെതിരെയുള്ള കുരുക്ക് മുറുകുന്നു. രേണുക സ്വാമിയെ ദര്ശന് അടുത്തേക്ക് എത്തിച്ച ടാക്സി ഡ്രൈവര്‍ പോലീസില്‍ കീഴടങ്ങി. രവിയാണ് ചിത്രദുര്‍ഗ ഡിവൈഎസ്പി ഓഫീസിലെത്തി കീഴടങ്ങിയത്. ചിത്രദുര്‍ഗയില്‍ നിന്ന് ബെംഗളൂരുവിലേക്ക് രേണുകസ്വാമിയെ എത്തിച്ചത് രാവിയായിരുന്നു.
ടാക്സി അസോസിയേഷന്റെ ഇടപെടലിന് പിന്നാലെയാണ് ഒളിവിലായിരുന്ന രവി കീഴടങ്ങിയത്. ചിത്രദുര്‍ഗ സ്വദേശിയും ഫാര്‍മസി ജീവനക്കാരനുമായ രേണുകസ്വാമിയെ (32) തലക്കടിച്ചു കൊന്ന ശേഷം ബെംഗളൂരു കാമാക്ഷി പാളയത്തിലെ മലിനജല കനാലില്‍ തള്ളിയെന്നാണ് ദര്‍ശനെതിരെയുള്ള കേസ്. ഭാര്യയുമായി അകന്നു താമസിക്കുന്ന ദര്‍ശനും, നടി പവിത്ര ഗൗഡയും തമ്മിലുള്ള ബന്ധത്തെ എതിര്‍ത്തതാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.
കൊലക്കേസുമായി ബന്ധപ്പെട്ട് ദര്‍ശനും സുഹൃത്തും പവിത്ര ഗൗഡയും മറ്റു 11 പേരും നിലവില്‍ പോലീസ് കസ്റ്റഡിയിലാണ്. ബെംഗളൂരുവില്‍ എത്തിച്ച ശേഷം ഷെഡില്‍ വെച്ച് കൊലയാളികള്‍ ബെല്‍റ്റ് ഉപയോഗിച്ച് രേണുകസ്വാമിയെ മര്‍ദിച്ചു. ബോധരഹിതനായപ്പോള്‍ സംഘത്തില്‍ ഉള്ളവര്‍ വടി കൊണ്ട് വീണ്ടും മര്‍ദിച്ചു. പിന്നീട് ഭിത്തിയിലേക്ക് വലിച്ചെറിഞ്ഞു. ഇടിയുടെ ആഘാതത്തില്‍ രേണുകസ്വാമിയുടെ എല്ലുകള്‍ ഒടിഞ്ഞു. മരിച്ചെന്ന് ഉറപ്പായ ശേഷം പിന്നീട് മൃതദേഹം ഓടയില്‍ തള്ളി. സമീപത്തെ ഒരു യുവാവാണ് നായ്ക്കള്‍ ഭക്ഷിക്കുന്ന രീതിയില്‍ മൃതദേഹം കണ്ടത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
ഭാര്യയുമായി അകന്നു താമസിക്കുന്ന ദര്‍ശനുമായി പത്ത് വര്‍ഷമായി പവിത്ര ഗൗഡയുമായി അടുപ്പത്തിലാണ്. പവിത്രയുടെ സാമൂഹിക മാദ്ധ്യമ അക്കൗണ്ടുകളില്‍ പോസ്റ്റിട്ടും നേരിട്ട് അശ്ളീല സന്ദേശങ്ങള്‍ അയച്ചും രേണുകസ്വാമി അപമാനിച്ചതാണ് കൊലപാതക കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: