കൊച്ചി: ഭാരതീയ മത്സ്യ പ്രവര്‍ത്തക സംഘം 22-ാമത് സംസ്ഥാന സമ്മേളനം 15, 16 തീയതികളില്‍ എറണാ കുളം, എളമക്കര സരസ്വതി വിദ്യാനികേതന്‍ സ്കൂള്‍ ഹാളില്‍ നടക്കും. ഭാരതത്തിന്റെ ദേശീയ സുരക്ഷയ്ക്കും പൈതൃക സംരക്ഷണത്തിനും തീരദേശത്തിന്റെ പങ്ക് അദ്വിതീയമാണെന്നും കേരളത്തിന്റെ തീരപ്രദേശത്ത് നാല് പതിറ്റാണ്ടിലേറെയായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സംഘടനയാണ് ഭാരതീയ മത്സ്യപ്രവര്ത്തകസംഘമെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി സി.ആര്. രാജേഷ് നാട്ടിക വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സുസംഘടിതഭാവം ഉറപ്പാക്കുന്നതിനും പ്രവര്‍ത്തകര്‍ക്ക് പ്രചോദനവും ആത്മവിശ്വാസവും പകരുന്നതിനായി ‘സുരക്ഷ-സ്വാവലംബന്‍-ഏകത’എന്ന മുദ്രാവാക്യമുയര്‍ത്തി കേരളത്തിന്റെ 300ല്‍പരം കടലോര-കായലോര മത്സ്യഗ്രാമങ്ങളില്‍ നിന്ന് 600 പ്രതിനിധികള്‍ പങ്കെടുക്കുന്ന സംസ്ഥാന സമ്മേളനം സീമാ ജാഗരണ്‍മഞ്ച് ദേശീയ സംരക്ഷക് എ. ഗോപാലകൃഷ്ണന് ഉദ്ഘാടനം ചെയ്യും.
സംസ്ഥാന പ്രസിഡന്റ് പി.പി. ഉദയഘോഷ് അധ്യക്ഷനാകും. സ്വാഗതസംഘം ചെയര്മാന് കെ.കെ. വാമലോചനന്‍ സംസാരിക്കും. തുടര്‍ന്ന് വിവിധ വിഷയങ്ങളില്‍ ആര്‍എസ്എസ് ക്ഷേത്രീയ കാര്യകാരി സദസ്യന്‍ പി.ആര്. ശശിധരന്, പി. പീതാംബരന്, ഡോ. സാന്ദ്ര (സയന്റിസ്റ്റ് ഐഎന്‍സിഒഐഎസ്) എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിക്കും.
ജൂണ്‍ 15ന് രാത്രി 8ന് സംസ്ഥാന നേതൃസമ്മേളനം. 16ന് രാവിലെ 6.30ന് സംസ്ഥാന പൂര്‍ണസമിതി, 8ന് പതാക ഉയര്‍ത്തല്‍, സംസ്ഥാന പ്രസിഡന്റ് പി.പി. ഉദയഘോഷ് നി
ര്‍വഹിക്കും. 8.30ന് പ്രതിനിധി സംമ്മേളനം, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ പി.എസ്. ഷമി സ്വാഗതം പറയും. ബിഎംപിഎസ് സംസ്ഥാന പ്രസിഡന്റ് പി.പി. ഉദയഘോഷ് അധ്യക്ഷത വഹിക്കും. ബിഎംപിഎസ് സംസ്ഥാനജറല്‍ സെക്രട്ടറി സി. ആര്. രാജേഷ് നാട്ടിക ആമുഖ പ്രഭാഷണം നടത്തും. സ്വാഗതസംഘം അധ്യക്ഷന്‍ കെ.കെ. വാമലോചനന്‍ ആശംസകള്‍ നേരും. ബിഎംപിഎസ് ജില്ല പ്രസിഡന്റ് മോഹന്‍ദാസ് കെ.എം. കൃതജ്ഞത പറയും.
കേരളത്തില്‍ കടലോര-കായലോര മത്സ്യത്തൊഴിലാളി സമൂഹം നേരിടുന്ന പ്രശ്നങ്ങള്‍, പുഴകളിലും തോടുകളിലും മാലിന്യങ്ങള്‍ ഒഴുക്കിവിടുന്നതിനെതിരെ നടപടി സ്വീകരിക്കുക, സംസ്ഥാന സര്‍ക്കാര്‍ നിര്‍ത്തലാക്കിയ മത്സ്യത്തൊഴിലാളി ഭവന പദ്ധതി ലൈഫ് പദ്ധതിയില്‍ നിന്നും പ്രത്യേകമായി തിരികെ കൊണ്ടുവരണമെന്ന ആവശ്യങ്ങളെകുറിച്ച് സര്‍ക്കാരുകളെ ബോധ്യപ്പെടുത്തേണ്ടതിന്റെ ആവശ്യകത സമ്മേളനത്തില്‍ ചര്‍ച്ചചെയ്യുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.ആര്. രാജേഷ് നാട്ടിക അറിയിച്ചു.
സ്വാഗതസംഘം ചെയര്മാന് കെ.കെ. വാമലോചനന്‍, ബിഎംപിഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് സാമി പട്ടര്പുരക്കല്‍, സംസ്ഥാന ട്രഷറര്‍ കെ.ജി. സുരേഷ്, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ പി.എസ്. ഷമി, ബിഎംപിഎസ് ജില്ല പ്രസിഡന്റ് മോഹന്‍ദാസ് കെ.എം എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: