തിരുവനന്തപുരം: ശ്രീചിത്തിര തിരുനാള്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ശ്രീചിത്തിര തിരുനാള്‍ നാഷണല്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. 2022 ലെ അവാര്‍ഡ് അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിബായിക്കും 2023 ലെ അവാര്‍ഡ് വ്യവസായ സംരംഭകനും സാങ്കോതിക വിദഗ്ദനുമായ മുന്‍ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിനും നല്‍കും.
23 ന് വൈകിട്ട് തിരുവനന്തപുരം ഹൈസിന്ത് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന് രാമചന്ദ്രന് അവാര്‍ഡ് ദാനം നിര്‍വഹിക്കും. ചടങ്ങില്‍ ട്രസ്റ്റ് ചെയര്മാന് മുന്‍ അംബാസിഡര്‍ ഡോ. ടി.പി. ശ്രീനിവാസന് അധ്യക്ഷത വഹിക്കും.
സി.കെ. ഹരീന്ദ്രന്‍ എംഎല്‍എ സംസാരിക്കും. ഡോ. ടി.പി. ശ്രീനിവാസന് എഴുതിയ ഡിപ്ളോമസി ലിബറേറ്റഡ് എന്ന പുസ്തകം ജസ്റ്റിസ് ദേവന് രാമചന്ദ്രന് നല്കി രാജീവ് ചന്ദ്രശേഖര്‍ പ്രകാശനം ചെയ്യും. രണ്ടു ലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡും പ്രശംസാ ഫലകവും അടങ്ങുന്നതാണ് ശ്രീചിത്തിരതിരുനാള്‍ പുരസ്കാരം. മുന്‍ അംബാസിഡര്‍ ടി.പി.
ശ്രീനിവാസന്, ടി. സതീഷ്കുമാര്‍, പി.കെ. ലംബോധരന് നായര്‍, കേണല്‍ ആര്.ജി. നായര്‍, എസ്. പുഷ്പവല്ലി എന്നിവരടങ്ങിയ പുരസ്കാര നിര്‍ണയ സമിതിയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: