റായ്പൂര്‍: 202-ലെ ഛത്തീസ്ഗഡ് നിയമസഭാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ വാഹനവ്യൂഹത്തിന് നേരെ നടന്ന മാവോയിസ്റ്റ് ആക്രമണവുമായി ബന്ധപ്പെട്ട് ഗരിയാബന്ദിലെ ആറ് സ്ഥലങ്ങളില്‍ എന്‍ഐഎ റെയ്ഡ് നടത്തി.
മാവോയിസ്റ്റുകളുടെ സഹായികളാണെന്ന് സംശയിക്കുന്നവരില്‍ നിന്ന് മൂന്ന് ലക്ഷത്തോളം രൂപയും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. കഴിഞ്ഞ വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പിനിടെയാണ് മാവോയിസ്റ്റുകള്‍ ആക്രമണം നടത്തിയത്. സംഭവത്തില്‍ ഇന്‍ഡോ-ടിബറ്റന്‍ ബറ്റാലിയന് പോലീസിലെ ഹെഡ് കോണ്‍സ്റ്റബിളിന് പരിക്കേറ്റിരുന്നു. ഈ വര്‍ഷം ഫെബ്രുവരിയിലാണ് കേസ് എന്‍ഐഎ ഏറ്റെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: